നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചു കയറി: 12 പേർ മരിച്ചു

കർണാടകയിലെ ചിക്കബെല്ലാപുരയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപം, ബംഗളൂരു-ഹൈദരാബാദ് ദേശീയ പാത 44-ൽ ആണ് അപകടമുണ്ടായത്.

ബാഗേപ്പള്ളിയിൽ നിന്ന് ചിക്കബെല്ലാപുരയിലേക്ക് വന്ന എസ്‌യുവി കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടസമയം 14 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ 12 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കനത്ത മൂടൽ മഞ്ഞിൽ ലോറി കാണാതായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിലെ പെൻകൊണ്ട ജില്ലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!