ഇ​ന്ധ​നം തീർന്ന് ഗസ്സയിലെ ആ​​ശു​പ​ത്രി​ക​ൾ ഇന്ന് രാത്രിയോടെ നിശ്ചലമായേക്കും; മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്നത് മറ്റൊരു വൻ ദുരന്തം – വീഡിയോ

ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​മ്പോ​ൾ ക​രു​ത​ൽ ഇ​ന്ധ​ന​വും തീ​ർ​ന്ന് വൈ​ദ്യു​തി​യി​ല്ലാ​തെ ഗ​സ്സ​യി​ലെ ആ​​ശു​പ​ത്രി​ക​ൾ പൂ​ർ​ണ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീങ്ങുന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഗ​സ്സ കൂ​ട്ട​മ​ര​ണ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ശ്റ​ഫ് അ​ൽ ഖു​ദ്റ പ​റ​ഞ്ഞു. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗസ്സയിൽ ഇത് വരെ 6546 പേർ കൊല്ലപ്പെട്ടു.

ഗസ്സയിലെ അൽ ജസീറ അറബിക് ബ്യൂറോ ചീഫ് വായിൽ അൽ-ദഹ്ദൂഹിൻ്റെ ഭാര്യയും, മകനും മകളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നേരത്തെ ബോംബാക്രമണത്തിൽ വീട് നഷ്ടപ്പെട്ടിരുന്ന ഇവർ നുസെയ്‌റാത്ത് അഭയാർത്ഥി ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ അഭയാർത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

 

 

 

ഫസസ്തീനിനെ മറ്റൊരു പ്രവർത്തകനും ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടു. അൽ അഖ്സ ടിവി മാധ്യമ പ്രവർത്തകൻ സഈദ് അൽ ഹലബിയാണ് കൊല്ലപ്പെട്ടത്.  ഇതുൾപ്പെടെ ഇത് വരെ 21 ഫലസ്തീനി മാധ്യമ പ്രവർത്തകർ ആക്രണമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

 

 

ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​യ​ല്ലെ​ന്നും സ്വ​ന്തം രാ​ജ്യ​ത്തെ​യും പൗ​ര​ന്മാ​രെ​യും സം​ര​ക്ഷി​ക്കാ​ൻ പൊ​രു​തു​ന്ന സ്വാ​ത​ന്ത്ര്യ​പ്പോ​രാ​ളി​ക​ളാ​ണെ​ന്നും തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​താ​യും അ​റി​യി​ച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!