സൈക്കിളുമായി പുറത്തുപോയ ഒമ്പതു വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ ഒമ്പത് വയസ്സുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുന്നത്തുപീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്‍റെ മൃതദേഹമാണ് വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവിൽ രാത്രി ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടേക്കാട് സെന്റ് മേരീസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നേഹ കീസ്റ്റി, ദിയ റോസ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക