അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.

10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന.

ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ 

കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.

തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍  നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുവൈത്ത് സര്‍വീസ് ഉണ്ടാകില്ല.

അതേസമയം ബഹ്‌റൈനില്‍ നിന്ന് ഇ്ന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇത് എല്ലാ ദിവസവുമായി മാറും. കൊച്ചിയിലേക്ക് നിലവില്‍ രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഇത് നാല് ദിവസമാകും. മംഗളൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസുണ്ടാകും. ദില്ലിയിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ടാകും. ദില്ലിയിലേക്ക് നിലവില്‍ ആറ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് എല്ലാ ദിവസവും ആകുന്നത്. സര്‍വീസുകളുടെ സമയവും മറ്റ് വിവരങ്ങളും വരും ദിവസം പ്രഖ്യാപിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!