കണക്ഷന്‍ റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് വാഹനം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ജിദ്ദ: കണക്ഷന്‍ റോഡില്‍ നിന്നും ഹൈവേ ഉള്‍പ്പെടെയുള്ള മെയിന്‍ റോഡിലേക്ക് വാഹനം ഡ്രൈവ് ചെയ്ത് കയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സൌദി ട്രാഫിക് വിഭാഗം ഓര്‍മിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ പ്രധാനമായും 5 കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം ട്വീറ്റ് ചെയ്തു.
1) മറ്റ് വാഹനങ്ങള്‍ക്ക് സിഗ്നല്‍ – ഇന്‍റിക്കേറ്റര്‍ നല്കുക
2) മെയിന്‍ റോഡിലേക്ക് കയറുന്നതിന് മുമ്പ് വാഹനം പൂര്‍ണമായും നിര്‍ത്തുക.
3) കയറാന്‍ പോകുന്ന റോഡ് സുരക്ഷിതമാണെന്നും, റോഡിലേക്ക് കയറാന്‍ പാകത്തില്‍ മറ്റ് വാഹനങ്ങള്‍ വരുന്നില്ലെന്നും ഉറപ്പ് വരുത്തുക.
4) കയറാന്‍ പോകുന്ന റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്കി, ആ വാഹനങ്ങള്‍ പോയതിന് ശേഷം മാത്രം കയറുക.
5) ഹൈവേയിലെ സ്പീഡ് ലിമിറ്റ് ശ്രദ്ധിയ്ക്കുക
യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം നിര്‍ദേശിച്ചു.