ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം; സയണിസ്റ്റുകളെ കാത്തിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങളെന്ന് ഇറാൻ, പുതിയ യുദ്ധ മുഖം തുറക്കുമെന്ന് ആശങ്ക – വീഡിയോ

സമാധാന ഫോർമുലയുമായി യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് ഇസ്രായേൽ സന്ദർശിക്കാനിരിക്കെ, ഇന്നലെ രാത്രി ഇസ്രായേൽ സേന വ്യോമാക്രമണത്തിലൂടെ ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് നേരെ നടത്തിയ ബോംബാക്രമണത്തെ വിവിധ ലോക രാഷ്ട്രങ്ങൾ ശക്തമായി അപലപിക്കുകയും, നടുക്കം രേഖപ്പെടുത്തുകയും ചെയ്തു.

ഇസ്രായേൽ ചെയ്തത് പൊറുക്കാനാകാത്ത തെറ്റെന്നാണ് അറബ് ആഫ്രിക്കൻ രാജ്യങ്ങൾ വിശേഷിപ്പിച്ചത്. യു.എൻ രക്ഷാ സമിതിയുടെ നിസംഗതായാണ് സ്ഥിതിഗതിൾ ഇത്ര വഷളാക്കിയതെന്നും,  പെട്ടെന്ന് യുഎൻ രക്ഷാസമിതി വിളിച്ച് ചേർക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. സംഘർഷം ഉടൻ അവസാനിപ്പിക്കണം. സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ല. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം  പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.

അതേസമയം ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.

ഇസ്രായേലിനെതിരെ രൂക്ഷമായ പ്രതികരണമാണ് സൌദി നടത്തിയത്. സ്ഥിതിഗതികൾ ഈ രീതിയിലാകാൻ കാരണം ഇസ്രായേൽ തന്നെയാണ്. ഈ കൊടും കൂര്രതക്ക് ഇസ്രയേൽ മറുപടി പറയണം. അതിർത്തി തുടറന്ന് ഗസ്സയിലേക്ക് വഴിയൊരുക്കണമെന്നും ഉപരോധം അവസാനിപ്പിക്കണമെന്നും സൌദി ആവശ്യപ്പെട്ടു. വിഷയത്തിൽ ലോക രാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും സൌദി ആവശ്യപ്പെട്ടു.

 

 

 

 

ഇതിനിടെ ജോർദാനിൽ യു.എസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ഫലസ്തീൻ പ്രസിഡണ്ട് ഫലസ്തീനിലേക്ക് മടങ്ങി. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് ഫലസ്തീൻ.

 

ആശുപത്രിക്ക് നേരെ ബോംബാക്രണം നടന്ന ഉടനെയുളള ദൃശ്യം.

 

 

വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ രൂക്ഷമായതോടെ ആക്രമണത്തിൽ വിശദീകരണവുമായി ഇസ്രായേൽ രംഗത്തെത്തി. ആശുപത്രി ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഗസ്സയിൽ നിന്ന് തെന്നയുള്ള മിസൈൽ ലക്ഷ്യം തെറ്റി വീണതാണെന്നുമാണ് ഇസ്രായേൽ വിശദീകരിക്കുന്നത്.

ഗസ്സയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.  ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു.

 

നേരത്തെ ട്വീറ്റ് ചെയ്തിരുന്ന പഴയ വീഡിയോകൾ  രണ്ട് തവണ എഡിറ്റ് ചെയ്താണ് ഇതിന് തെളിവായി ഇസ്രായേൽ അവതരിപ്പിച്ചത്.

ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കണമെന്ന ആവശ്യം തിരസ്‌കരിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ആദ്യം സൈന്യം പ്രതികരിച്ചത്. ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലൂടെ നിരവധി ‘ഹമാസ് ഭീകരരെ’ വധിച്ചതായി ഇസ്രായേൽ ഡിജിറ്റൽ വക്താവ് ഹനാൻയാ നാഫ്തലി എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിലപാട് മാറ്റി. ഗസ്സയിൽ നിന്നുയർന്ന മിസൈൽ ദിശമാറി ആശുപത്രിക്കു മേൽ പതിച്ചതാണെന്നായി പിന്നീട് സൈന്യം. ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്‌ലി അറബ് ആശുപത്രിയെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇസ്രായേലിൻ്റെ വിശദീകരണത്തെ തള്ളി ഇസ്ലാമിക് ജിഹാദ് എന്ന സംഘടന രംഗത്തെത്തി. ഫലസ്തീൻ കുട്ടികളെ പൊതിഞ്ഞ് മൂടിയ ആ പുക സയണിസ്റ്റുകളേയും പൊതിയാൻ പോകുന്നുവെന്നാണ് ഇറാൻ പ്രസിഡണ്ട് ആക്രമണത്തിനെ കുറിച്ച് പ്രതികരിച്ചത്.  പോരാട്ടത്തിനിറങ്ങാൻ ഹിസ്ബുല്ലയും ആഹ്വാനം ചെയ്തു. യുദ്ധം പുതിയ രൂപത്തിലേക്ക് വഴി മാറാൻ സാധ്യതയുള്ളതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ ജാഗ്രതയിലാണ്.

ഇന്ന് നിർണായക ദിനമാണ്. ബൈഡൻ്റെ ഇസ്രായേൽ സന്ദർശനം ഏവരും ഉറ്റു നോക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യും ഇന്ന് ജിദ്ദയിൽ യോഗം വിളിച്ചിട്ടുണ്ട്. 57 ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

ഹമാസ്-ഇസ്രായാൽ യുദ്ധം പുതിയ സാഹചര്യത്തിലേക്ക് മാറുകയാണ്. പുതിയ യുദ്ധ മുഖം തുറക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. അങ്ങിനെ വന്നാൽ അത് വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. അത് ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അറബ് രാഷ്ട്ര തലവൻമാർ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

ഇസ്രായേൽ ആക്രമണത്തിനെതിരെ ലോക വ്യാപകമായി വൻ പ്രതിഷേധമാണ് നടക്കുന്നത്.

 

ജോർദാനിലെ ഇസ്രായേലി എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധം.

 

 

ോ്േി്േ

Share
error: Content is protected !!