ഖത്തറിൽ നിന്നും ഉംറക്കെത്തിയ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് സൗദിയിയിൽ രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക്  പരിക്കേൽക്കുകയും  ചെയ്തു. ഇന്നലെ (തിങ്കളാഴ്ച) യാണ് സംഭവം. ഖത്തറിൽ  നിന്നും റോഡ് മാർഗം ഉംറക്കെത്തിയ മുംബൈ സ്വദേശികളായ സുഹൈൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സുഹൈലിൻ്റെ ഭാര്യ സബീഹയും, ഭാര്യാ സഹോദരൻ ഇർഫാനും മരണപ്പെട്ടു. സുഹൈലും രണ്ട് പെണ് മക്കളും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. (ചിത്രം: പ്രതീകാത്മകം)

കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് ഉംറക്കെത്തിയതായിരുന്നു മുംബൈ സ്വദേശിയായ സുഹൈൽ മുഹമ്മദും ഭാര്യയും രണ്ട് പെണ് മക്കളും, ഭാര്യ സഹോദരനും അവരോടൊപ്പം യാത്ര  ചെയ്തിരുന്നു. മക്കയിലെത്തി ഉംറ നിർവഹിച്ച കുടുംബം മദീന സന്ദർശനവും പൂർത്തയാക്കി ഖത്തറിലേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

ത്വാഇഫിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ വെച്ച് റിയാദ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടെുകയായിരുന്നു. ഈ സമയം സുഹൈലിൻ്റെ മകളായ യുസ്റ സുഹൈൽ  ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവരുടെ വാഹനത്തിന് സമാന്തരമായി മറ്റൊരു ട്രൈക്കിലൂടെ ഓടി കൊണ്ടിരുന്ന ഒരു ട്രക്ക് പൊടുന്നനെ ഇവരുടെ വാഹനത്തിന് മുന്നിലേക്ക് കയറിയപ്പോൾ സുരക്ഷക്കായി കാർ വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പലതവണ മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ സുഹൈലിൻ്റെ ഭാര്യ സബീഹ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹോദരനായ ഇർഫാർ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. വാഹന മോടിച്ചിരുന്ന യുസ്റ (20), സഹോദരി സൈനബ് (8), പിതാവ് സുഹൈൽ അബ്ദുൽ ഗഫൂർ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ്, റെഡ് ക്രസൻ്റ് വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. സബീഹയുടേയും, സഹോദരൻ ഇർഫാൻ്റെയും മൃതദേഹങ്ങൾ അവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ നടന്ന് വരികയാണ്.

Share
error: Content is protected !!