വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു; ഒരു മണിക്കൂറിന് ശേഷ വാട്സ് ആപ്പ് സേവനങ്ങൾ പ്രവർത്തിച്ചു തുടങ്ങി

യുഎഇയിൽ വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു. ഒരു മണിക്കൂറോളം സേവനങ്ങൾ തടസ്സപ്പെട്ടതിന് ശേഷം വാട്സ് ആപ്പ്  സേവനങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി.

ഏകദേശം ഒരു മണിക്കൂറിന് ശേഷം, പ്രധാനമായും വെബിൽ 12.10 ഓടെ വാട്ട്‌സ്ആപ്പ് സേവനങ്ങൾ വീണ്ടും ഓൺലൈനായി. എങ്കിലും, ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വെബ്‌സൈറ്റുകളിൽ ഇപ്പോഴും പ്രവർത്തനം സാധാരണ രീതിയിലായിട്ടില്ല.

യുഎഇയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മൊബൈലിലും ഡസ്ക്ടോപ്പിലും ശനിയാഴ്ച രാവിലെയാണ് സന്ദേശങ്ങൾ അയക്കുന്നതിന് തടസം നേരിട്ട് തുടങ്ങിയത്.  മെറ്റായുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലും തകരാറുകൾ കണ്ടു.

ഡെസ്‌ക്‌ടോപ്പിലുള്ളവ ലോഗ് ഔട്ട് ചെയ്‌തിരിക്കെ, സന്ദേശങ്ങൾ അയക്കുന്നവർക്ക് ഒരു ഗ്രേ ടിക്ക് മാർക്കിൽ മാത്രമാണ് കാണാൻ സാധിച്ചത്.  കുറച്ച് മിനിറ്റുകൾക്ക് ശേഷം, ആപ്പിൽ ടെക്‌സ്‌റ്റുകൾ കടന്നുപോകാൻ തുടങ്ങി, പക്ഷേ വെബ് പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായി. സെർവറിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്നില്ല എന്ന സന്ദേശമാണ് ലഭച്ചിരുന്നത്.

മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ Downdetector.com രാവിലെ 10.47 ന് വാട്ട്‌സ്ആപ്പ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളിൽ വർദ്ധനവ് രേഖപ്പെടുത്തി.

രാവിലെ 11.11 മുതൽ ഫെയ്‌സ്ബുക്കിനും 11.14 മുതൽ മെസഞ്ചറിനും 11.12 മുതൽ ഇൻസ്റ്റാഗ്രാമിനും സ്പൈക്ക് കാണപ്പെട്ടു.

ചിലർക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് അനുഭവപ്പെട്ടു. എങ്കിലും ഡെസ്ക്ടോപ്പ് ബ്രൗസറുകളിൽ സൈറ്റുകൾ ലോഡ് ചെയ്യുന്നില്ല. അതേ സമയം തകരാർ സംബന്ധിച്ച് മെറ്റാ ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!