വാട്ട്സ്ആപ്പ് അഡ്മിൻമാർ സൂക്ഷിക്കുക! ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കും ചർച്ചകൾക്കും അഡ്മിൻമാർ ഉത്തരവാദികളായിരിക്കും

സൗദിയിലെ വാട്സ് ആപ്പ്  ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്ക് മുന്നറിയിപ്പ്. രാജ്യത്തെയോ പൊതു ധാർമ്മികതയെയോ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പ് അംഗങ്ങൾ പോസ്റ്റ് ചെയ്താൽ അതിന് ഗ്രൂപ്പ് അഡ്മിൻമാർ ഉത്തരാവിദകളായിരിക്കുമെന്ന് അഭിഭാഷകനും നിയമ ഉപദേഷ്ടാവുമായ ഒമർ അൽ ജഹാനി മുന്നറിയിപ്പ് നൽകി.

സുരക്ഷ, ദേശീയ സമ്പദ് വ്യവസ്ഥ, സാമൂഹിക സമാധാനം എന്നിവക്ക് ഭീഷണിയാകുന്ന വിവരങ്ങളോ ഔദ്യോഗിക രേഖകളോ ചോർത്തി പ്രചരിപ്പിക്കുന്നതായോ മറ്റോ എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ അക്കാര്യം ജുഡീഷ്യൽ വിഭാഗത്തിനെയോ അല്ലെങ്കിൽ സുരക്ഷാ വിഭാഗത്തെയോ അറിയിക്കണമെന്നും ഗ്രൂപ്പ് അഡ്മിൻമാർക്ക് നിർദേശം നൽകി. മാത്രവുമല്ല ഈ ഗ്രൂപ്പുകളുടെ സുരക്ഷയെ കുറിച്ച് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിക്കുന്നത് വരെ അവരെകുറിച്ച് ഒന്നും എഴുതരുതെന്നും അദ്ദേഹം അഡ്മിൻമാരോട് ആവശ്യപ്പെട്ടു.

ഗ്രൂപ്പിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം അതത് ഗ്രൂപ്പ് ഡയരക്ടർമാർക്കും സുപ്പർവൈസർമാർക്കും ആയിരിക്കും. അതിനാൽ ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും, ഗ്രൂപ്പ് ചർച്ചകളും രാജ്യത്തിനോ സമ്പദ് വ്യവസ്ഥക്കോ പൊതു ധാർമ്മികതക്കോ ഭീഷണിയാകുന്നില്ലെന്നും,  വ്യത്യസ്ത മതങ്ങൾക്ക് പ്രയാകരമാകുന്നില്ലെന്നും ഗ്രൂപ്പ് അഡ്മിൻമാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രൂപ്പ്  വഴി വ്യക്തികളെയോ സമൂഹത്തെയോ ഏതെങ്കിലും മതവിഭാഗത്തെയോ തേജോവധം ചെയ്യുക, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പ്രചരിപ്പിക്കുക, അവരുടെ സമ്മതമില്ലാതെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുക,  പൊതു ധാർമികതക്ക് നിരക്കാത്ത ടെക്സ്റ്റുകളും ചിത്രങ്ങളും, വീഡിയോ, ഒഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം ഇത്തരം നിയമലംഘനങ്ങളുടെ പട്ടികയിൽ വരും.

അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതും, അപകടസ്ഥലത്തേയും മറ്റും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതും പൊതുധാർമികതയുടെ ലംഘനങ്ങളിൽ ഉൾപ്പെടുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!