സുഹൃത്തിനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങും വഴി ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച് മലയാളി യുവാവിന് ഹൃദയാഘാതമുണ്ടായി. ഇദ്ദേഹത്തെ റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.

റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ് ഇദ്ദേഹം. ഒരു സുഹൃത്തിനെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങി വരുന്നതിനിടെ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!