അഫ്ഗാനിസ്ഥാൻ ഭൂചലനം: മരണം ആയിരം കവിഞ്ഞു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങി കിടക്കുന്നു, ഹൃദയം പൊട്ടുന്ന കാഴ്ചകൾ – വീഡിയോ

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞതായി റിപ്പോർട്ട്. രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടണ്ട്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധിപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണ്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ നാശം വിതച്ചത്. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാൻ ജില്ലയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കണക്കുകളെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് മന്ത്രാലയം അറിയിച്ചു.

 

 

 

സിന്ദാ ജാൻ ജില്ലയിലെ സർബോലാൻഡ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായപ്പോൾ, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നിരവധി വീടുകൾ തകർന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇത് പ്രദേശത്തെ അഞ്ച് മണിക്കൂറിലധികം കുലുക്കി. ജനങ്ങൾ പരിഭ്രാന്തരായി വീട് വിട്ടിറങ്ങി ഓടി.

ഹെറാത്ത് പ്രവിശ്യയിൽ കുറഞ്ഞത് 12 ഗ്രാമങ്ങളിലായി 600-ലധികം വീടുകൾ നശിപ്പിക്കപ്പെടുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു, ഏകദേശം 4,200 ഓളം ആളുകളെ ഇത് ബാധിക്കും.

 

 

 

വീടുകൾ തകർന്നതോടെ സ്ത്രീകളും കുട്ടികളും തുറസ്സായ സ്ഥലത്ത് കാത്തുനിൽക്കുമ്പോൾ തകർന്ന വീടുകളുടെ കൂമ്പാരങ്ങൾക്കിടയിലൂടെ പുരുഷൻമാർ അലഞ്ഞ് നടക്കുകയായിരുന്നു. തകർന്ന വീടുകളിൽ നിന്നും നിരവധി വസ്തുക്കൾ ശക്തമായ കാറ്റിൽ പറന്നുയർന്നു.

 

 

തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

്േി

Share
error: Content is protected !!