മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ അടിച്ച് കൊന്നു. പൊലീസിൻ്റെ കരുണ ഭാര്യക്ക് തുണയായി.
മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ചെന്നൈ ഒട്ടേരിയിലാണ് സംഭവം. സംഭവത്തിന് ശേഷം രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ തന്നെ നേരിട്ട് പൊലീസിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു. മദ്യപിച്ചെത്തിയ ഭർത്താവ് കൺമുന്നിൽ വച്ച് ഇരുപത്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യ ചുറ്റഇികകൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
ഉറക്കത്തിനിടെ രാത്രി മകളുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ കാണുന്നത് ഭർത്താവ് മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നതാണ്. ഇളയ മകനും അമ്മയും ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവരെയും മർദിക്കുകയായിരുന്നു. ഇതോടെയാണ് കയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് ഭർത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. തുടർന്ന് മരണം ഉറപ്പാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. പൊലീസ് ആദ്യം കൊലപാതകത്തിന് കേസെടുത്തെങ്കിലും, പിന്നീട് അതുമാറ്റി സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതര വകുപ്പുകൾ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയിൽ സംഭവിച്ചത് എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.