കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശി ബെങ്കളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെമ്പിലോട് മൗവ്വൻഞ്ചേരി മുട്ടിൻ്റെവിട അബൂബക്കറിന്റെ മകൻ ഹാരിഫ് (51) ആണ് മരിച്ചത്. മൈസൂർ റോഡിലെ ഗൗരിപ്പാളയത്തുളള താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

ഗൗരിപ്പാളയത്ത് പ്രവർത്തിക്കുന്ന പാനൂർ സ്വദേശിയുടെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ജോലിക്കെത്തേണ്ട സമയമായിട്ടും കാണാതിരുന്നപ്പോൾ സുഹൃത്തുക്കൾ അന്വേഷണം നടത്തി. ഈ സമയത്താണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

റഷീദയാണ് ഭാര്യ. മക്കൾ: റവാബിയ (16) ആയിശ (6) മുഹമ്മദ് (4).

ആൾ ഇന്ത്യ കെഎംസിസി ഗൗരി പാളയം ഏരിയ പ്രവർത്തകർ സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർ നടപടികൾക്കായി ശിഹാബ് തങ്ങൾ സെൻ്റെറിൽ എത്തിച്ചു. അൽപ സമയത്തിനകം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. കൊയ്യോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!