പ്രവാസികൾക്ക് സുവർണ്ണാവസരം; സൗദിയ എയർലൈൻസ് നിരക്കിളവ്‌ കാലാവധി നീട്ടി

പുതിയ മാറ്റങ്ങളുടെ ഭാഗമായി സൗദിയ എയർലൈൻസ് പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് ഒക്ടോബർ 7 വരെ ലഭിക്കുമെന്ന് സൗദിയ എയർലൈൻസ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയ പ്രഖ്യാപിച്ചത്. ഈ ഓഫർ ഒക്ടോബർ 2 വരെ ലഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏഴാം തിയതി വരെ ഓഫർ നീട്ടിയതായി വിമാന കമ്പനി അറിയിച്ചു.

ഒക്ടോബർ ഏഴാം തിയതി വരെ ടിക്കറ്റെടുക്കുന്നവർക്ക് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാൻ 30 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യുവാൻ ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

പുതിയ മാറ്റത്തിൻ്റെ ഭാഗമായി സൗദിയ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ മെംബർഷിപ്പ് മൈൽസ് 100 ശതമാനം അധികമായി നേടാനും സാധിക്കും. ഈ ഓഫർ 2023 ഡിസംബർ 31 വരെ തുടരുന്നതാണെന്ന് സൗദിയ അറിയിച്ചു.

ഇന്നലെ സൗദിയ എയർലൈൻസ് നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ക്രൂ അംഗങ്ങളുടെ യൂണിഫോമിലും ആതിഥ്യ മര്യാദയിലും, ഭക്ഷണ മെനുവിലും വിമാനത്തിൻ്റെ നിറത്തിലും ലോഗോയിലുമുൾപ്പെടെ വൻ മാറ്റങ്ങളായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. ഈ മാറ്റത്തിൻ്റെ ഭാഗമായുള്ള ആഘോഷത്തിൻ്റെ ഭാഗമായാണ് പുതിയ ആനുകൂല്യങ്ങൾ.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share