പുതിയ മാറ്റത്തോടെ സൗദിയ എയർലൈൻസ് സർവീസ് ആരംഭിച്ചു – വീഡിയോ

നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച ശേഷം സൗദിയ എയർലൈൻസ് വിമാനങ്ങൾ സർവീസ് ആരംഭിച്ചു. വിമാനങ്ങളുടെ നിറത്തിലും ക്രൂ അംഗങ്ങുടെ യൂണിഫോമിലും ഭക്ഷണ മെനുവിലുമുൾപ്പെടെ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച സൗദിയ എയർലൈൻസ് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രക്കാർക്കുള്ള സേവനത്തിലും അഭൂതപൂർവമായ പരിഷ്കാരങ്ങളാണ് വരുത്തിയത്.

 

ജനീവ വിമാനത്താവളത്തിൽ നിന്ന് പുതിയ ഐഡൻ്റിറ്റിയോടെ സൗദിയ എയർലൈൻസ് പറന്നുയരുന്നു.

 

മുന്തിയ ഇനം ഈന്തപ്പഴങ്ങളോടൊപ്പം, ഉയർന്ന നിലവാരമുള്ള സൗദി കോഫിയും നൽകിയാണ് യാത്രക്കാരെ വിമാനത്തിൽ സ്വീകരിക്കുന്നത്. ഭക്ഷണത്തിലും സൗദി സംസ്കാരം പ്രതിഫലിപ്പിക്കും. അതിനായി എയർ ഷെഫ്  വഹിക്കുന്ന പങ്കിന് പുറമെ രാജ്യത്തിന്റെ അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് “സൗദിയ” എന്ന പേരിൽ ഒരു വെർച്വൽ അസിസ്റ്റന്റിനെയാണ് വിമാന കമ്പനി അവതരിപ്പിക്കുന്നത്. വ്യോമയാന മേഖലയിൽ ലോകത്ത് തന്നെ ആദ്യത്തേതാണിത്. ടെക്സ്റ്റ് ചാറ്റിലൂടെയും വോയിസ് ചാറ്റിലൂടെയും ടിക്കറ്റ് ബുക്കിംഗും, ബോഡിംഗ് പാസ് എടുക്കലുമുൾപ്പെടെയുള്ള മറ്റ് ഫ്ലൈറ്റ്  നടപടിക്രമങ്ങളും ഇനി മുതൽ ഈ വെർച്ച്വൽ സഹായിയിലൂടെ സാധ്യമാകും.

Share
error: Content is protected !!