പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടലില്‍ സോഷ്യല്‍ മീഡിയ

സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!