ജിദ്ദയിൽ പൊളിച്ച് നീക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടപരിഹാരം ലഭിക്കും
നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ പൊളിച്ച് നീക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. കൃത്യമായ രേഖൾ സഹിതം ജനുവരി 30 മുതൽ ഡിജിറ്റലായും കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴിയും അപേക്ഷ നൽകാം.
നിയപരമായ ഉടമാവകാശമുള്ള ഭൂമിയിലെ പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും ഉടമകൾക്ക് നഷ്ടരിഹാരം ലഭിക്കും. എന്നാൽ രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ഉടമസ്ഥാവകാശ രേഖയുടെയോ പ്രമാണത്തിന്റെയോ പകർപ്പ്, ഉടമയുടെയോ പകരക്കാരന്റെയോ നിയമപരമായ ഏജൻസിയുടെയോ തിരിച്ചറിയൽ കാർഡ് പകർപ്പ് എന്നിവ ഉൾപ്പെടെ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കൂടാതെ നഷ്ടപ്പെടുന്ന കെട്ടിടത്തിന്റെ ലഭ്യമായ ഫോട്ടോ, വൈദ്യുതി ബില്ലിന്റെ പകർപ്പ്, കെട്ടിടത്തിന്റെ ഡോക്യുമെന്റേഷൻ നമ്പർ, പ്രദേശത്തിന്റെ ഏരിയൽ ഫോട്ടോ എന്നിവ ഉണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.