ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികള്‍ക്കും ഇനി ജോലി ചെയ്യാം

മസ്കറ്റ്: പ്രവാസികള്‍ക്ക് ഒമാനില്‍ ജോലി ചെയ്യാന്‍ 60 വയസ് പ്രായപരിധി നിശ്ചയിച്ചത് ഒമാന്‍ തൊഴില്‍ മന്ത്രാലയം പിന്‍വലിച്ചു. തൊഴില്‍ വിപണി മെച്ചപ്പെടാനും, കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാനുമാണ് നിയമം പിന്‍വലിച്ചത്.

 

60 വയസ് പൂര്‍ത്തിയായ പ്രവാസികളുടെ വിസ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം സൂചന നല്കിയിരുന്നു. രാജ്യത്തെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനം പിന്‍വലിച്ചത്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങള്‍ക്കും, നിക്ഷേപകര്‍ക്കുമെല്ലാം ഏറെ ആശ്വാസമാണ് ഈ തീരുമാനം.

Share
error: Content is protected !!