ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച: ഒരാൾകൂടി പിടിയിൽ

പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സംഘത്തിലെ പ്രധാനിയായ പത്തിരിപ്പാല അകലൂർ കൊടക്കാട് സ്വദേശി അബ്ദുൾ കരീമിന്റെ മകൻ നൗഷാദിനെയാണ് (41) കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദേശീയപാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് പോവുകയുമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!