പാലക്കാട്‌ കൊല്ലങ്കോട് നാലു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

കൊല്ലങ്കോട്: വില്പനക്ക് കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം(48), പാലക്കാട്, പുതുനഗരം സ്വദേശി ഷംസുദ്ദീൻ (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി കൊല്ലങ്കോട് ബസ് സ്റ്റാൻഡ് റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , കൊല്ലങ്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നു ലക്ഷം രൂപയോളം വില വരും. കൊല്ലങ്കോട് , നെമ്മാറ കേന്ദ്രീകരിച്ച് ചില്ലറ കച്ചവടം നടത്തുന്നവർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

സംസ്ഥാനമൊട്ടുക്കും ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന “മിഷൻ ഡാഡ് ” ഓപ്പറേഷകൻ്റെ ഭാഗമായാണ് പരിശോധന നടന്നു വരുന്നത്.

ഇരു പ്രതികളും മുൻപ് സമാന രീതിയിൽ കേസ്സിൽ പിടിക്കപ്പെട്ടവരാണ്. അബ്ദുൾ കരീമിന് പാലക്കാട് സൗത്ത്, നോർത്ത് , കൊഴിഞ്ഞാമ്പാറ, മലപ്പുറം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ കേസ്സുണ്ട്. ഷംസുദ്ദീന് പുതുനഗരം പോലിസ് സ്റ്റേഷനിൽ കഞ്ചാവു കേസ്സുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് lPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ DySP CD. ശ്രീനിവാസിൻ്റെ മേൽനോട്ടത്തിൽ കൊല്ലങ്കോട് സബ് ഇൻസ്പക്ടർ K. ഷാഹുൽ, GSI S.ഉണ്ണി മുഹമ്മദ്, SCPO മോഹൻ ദാസ് CPO മാരായ ജിജോ, ലൈജു , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T. R. സുനിൽ കുമാർ, K. അഹമ്മദ് കബീർ, R. രാജീദ്, S.സമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!