പെരുന്നാൾ ആഘോഷത്തിന് പോയ വാഹനം അപകടത്തിൽപ്പെട്ടു, സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു

സൌദിയിൽ രണ്ട് മലയാളികൾ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മനോജ്കുമാർ അർജുൻ (34), കോട്ടയം മണകനാട് പാലത്താനത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. ഖത്തറിൽ നിന്നും പെരുന്നാൾ ആഘോഷിക്കാൻ ബഹ്‌റൈനിലേക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്നു മറ്റു രണ്ട് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരമാണ് നാലംഗ സംഘം ദോഹയിൽ നിന്ന് ബഹറൈനിലേക്ക് പുറപ്പെട്ടത്. അബു സംര അതിർത്തി കടന്ന് സൌദിയിലെ ഹുഫൂഫിൽ എത്തുന്നതിന് മുമ്പായി ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനം നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേക്ക് മറിയുകയായിരുന്നു.

ലാൻഡ്ക്രൂയിസ്‌ കാറിൽ പിൻസീറ്റിലിരുന്ന അർജുനും എബിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് പരിക്ക് ഗുരുതരമാകാൻ  ഇടയാക്കിയതെന്നാണ് വിവരം.മുന്നിൽ ഇരിക്കുകയായിരുന്ന രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല.കാർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ പിൻസീറ്റിലിരിക്കുകയായിരുന്ന എബിയും അർജുനും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

മനോജ് അർജുൻ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ അഗസ്റ്റിൻ എബിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. മനോജ് അർജുന്റെ കുടുംബം ദോഹയിലായിരുന്നെങ്കിലും ഈയിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!