അറഫ പ്രഭാഷണം മലയാളമുൾപ്പെടെ 20 ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യും

അറഫ സംഗമത്തിന് തുടക്കമായി, അറഫയിൽ നിന്നും തത്സമയം കാണാം…

 

 

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ നടത്തപ്പെടുന്ന അറഫ പ്രസംഗം ഇത്തവണ മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ തത്സമയം കേൾക്കാം. കഴിഞ്ഞ വർഷം വരെ 14 ഭാഷകളിലായിരുന്നു അറഫ പ്രസംഗം വിവർത്തനം ചെയ്യപ്പെട്ടരുന്നത്. അഞ്ച് ഭാഷകളിലേക്ക് അറഫ പ്രസംഗം മൊഴിമാറ്റിക്കൊണ്ടാണ് അഞ്ച് വർഷം മുമ്പ് വിവർത്തന പദ്ധതി ആരംഭിച്ചത്. അന്ന് 1.3 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതാദ്യമായാണ് മലയാളത്തിൽ അറഫ പ്രഭാഷണം ജനങ്ങളിലേക്കെത്തുന്നത്. മനാറത്ത് അൽ ഹറമൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫ് ബിൻ സഈദാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുക.

 

മലയാളത്തിൽ പ്രഭാഷണം കേൾക്കാൻ https://manaratalharamain.gov.sa/ എന്ന സൈറ്റിൽ പ്രവേശിച്ച് മലയാളം എന്ന് തെരഞ്ഞെടുക്കണം. തുടർന്ന് വലത് ഭാഗത്ത് കാണുന്ന പട്ടികയിൽ നിന്നും Translate Sermon to മലയാളം എന്നത് സെലക്ട് ചെയ്താൽ  മതി.

 

മലയാളത്തിനെ കൂടാതെ ഫ്രഞ്ച്, ഇംഗ്ലീഷ്, പേർഷ്യൻ, ഉറുദു, ഹൗസ, റഷ്യൻ, ടർക്കിഷ്, പഞ്ചാബി, ചൈനീസ്, മലായ്, സ്വാഹിലി, സ്പാനിഷ്, പോർച്ചുഗീസ്, അംഹാരിക്, ജർമ്മൻ, സ്വീഡിഷ്, ഇറ്റാലിയൻ, ബോസ്നിയൻ, ഫിലിപ്പിനോ എന്നീ ഭാഷകളിലേക്ക് പ്രസംഗം വിവർത്തനം ചെയ്യുമെന്ന് ഡെപ്യൂട്ടി ജനറൽ പ്രസിഡന്റ് അഹമ്മദ് അൽ ഹമീദി പറഞ്ഞു. 30 കോടി ആളുകളിലേക്ക് അറഫ പ്രസംഗത്തിൻ്റെ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.

അറഫയിലെ നമിറ പള്ളിയിൽ വെച്ചാണ് അറഫ പ്രഭാഷണം നിർവഹിക്കുക. നാല് ലക്ഷം പേരെയാണ് നമിറ പള്ളിയിൽ  ഉൾക്കൊള്ളുക. എന്നാൽ ഇത്തവണ 20 ലക്ഷത്തോളം ഹാജിമാർ ഹജ്ജിനെത്തിയിട്ടുണ്ട്. ഇവരിൽ ബാക്കി വരുന്ന 16 ലക്ഷം ഹാജിമാരും പള്ളിയുടെ ചുറ്റിലുമുള്ള അറഫ മൈദാനിയിൽ ഒത്തു ചേരും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമാണ് ചൊവ്വാഴ്ച നടക്കുന്ന അറഫ സംഗമം.

ഹജ്ജിൻ്റെ ഏറ്റവും സുപ്രധാന ചടങ്ങും അറഫ സംഗമം തന്നെ. പ്രവാചകൻ മുഹമ്മദ് നബിയുടെ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ എത്താത്തവരുടെ ഹജ്ജ് സ്വീകാര്യമാകില്ല. അതിനാൽ തന്നെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലിരിക്കുന്നവരുൾപ്പെടെയുള്ള ഹാജിമാരെ നാളെ അറഫയിലെത്തിക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!