ബലിപെരുന്നാൾ: നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യം, വിവിധ സേവനങ്ങളുടെ സമയത്തിലും മാറ്റം

ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് നാല് ദിവസം സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27  മുതൽ 30  വരെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള സോണുകളിൽ പാർക്കിങ് ഫീസ് ബാധകമല്ല.  ജൂലൈ ഒന്ന് ശനിയാഴ്ച മുതൽ ഫീസ് ബാധകമാണ്.

ഈദ് അൽ അദ്ഹ പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധി( നാല് ദിവസം) ചൊവ്വാഴ്ച മുതൽ ലഭിക്കും. ശനി-ഞായർ വാരാന്ത്യമുള്ളവർക്ക് ഇത് ആറ് ദിവസത്തെ ഇടവേളയായി മാറും. ജൂലൈ മൂന്നിന് എല്ലാവരും ജോലിയിൽ  തിരിച്ചെത്തും.

 

ആർടിഎ സേവന സമയങ്ങളിൽ മാറ്റം

അവധിക്കാലത്ത് വാഹന പരിശോധന, ഉപയോക്തൃ സേവന കേന്ദ്രങ്ങൾ തുടങ്ങിയ സേവനങ്ങളുടെയും പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്തുമെന്ന് ആർടിഎ അറിയിച്ചു.   വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഈ മാസം 30-ന് പുനരാരംഭിക്കും, ഹാളുകൾ ജൂലൈ ഒന്നിന് വീണ്ടും തുറക്കും.  അൽ കിഫാഫ് ഒഴികെയുള്ള എല്ലാ ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളും ഈ മാസം 27 മുതൽ 30 വരെ അടച്ചിടും. ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ പതിവുപോലെ 24/7 പ്രവർത്തിക്കും.

 

ദുബായ് മെട്രോയും ട്രാമും 

മെട്രോ: ഈ മാസം 26-30 , ജൂലൈ ഒന്ന് തീയതികളിൽ മെട്രോ സർവീസ് രാവിലെ അ​​ഞ്ച് മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും ജൂലൈ രണ്ടിനും രാവിലെ എട്ട് മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെയാണ്  സമയം.

ട്രാം: ഈ മാസം 26-30, ജൂലൈ ഒന്ന് ട്രാം രാവിലെ 6 മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും  ജൂലൈ രണ്ടിനും രാവിലെ ഒൻപത് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെയാണ് ട്രാമിന്റെ സമയം.

 

ബസ് സർവീസ് 

നാളെ(തിങ്കൾ) മുതൽ വ്യാഴം വരെ:– 4.30 മുതൽ 12.30.

വെള്ളിയാഴ്ച: രാവിലെ 5 –പിറ്റേദിവസം പുലർച്ചെ 1.

ശനി-ഞായർ: രാവിലെ 6 – പുലർച്ചെ 1.

 

വാട്ടർ ബസ് 

ദുബായ് മറീന – മറീന വോക്: ഉച്ചയ്ക്ക് 12 മുതൽ 12.11 വരെ.

മറീന പ്രൊമെനേഡ് – മറീന മാൾ: വൈകിട്ട് 4.11 മുതൽ രാത്രി 11.17 വരെ.

മറീന ടെറസ് – മറീന വോക്:  വൈകിട്ട്   4.08 മുതൽ രാത്രി 11.16 വരെ. വാട്ടർ ടാക്സി മറീന മാൾ – ബ്ലൂവാട്ടേഴ്സ്:  വൈകിട്ട്   4 മുതൽ രാത്രി 11.40 വരെ.

ആവശ്യാനുസരണം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. ഇതിന് മുൻകൂർ ബുക്കിങ് ആവശ്യമാണ്.

 

അബ്ര 

ദുബായ് ഓൾഡ് സൂഖ് – ബനിയാസ്: രാവിലെ 10– രാത്രി 11.20.

അൽ ഫാഹിദി – സബ്ഖ: രാവിലെ 10 – രാത്രി 11.25 .

അൽ ഫാഹിദി – ദെയ്‌റ ഓൾഡ് സൂഖ്: രാവിലെ 10– രാത്രി 11.25.

ബനിയാസ് – സീഫ്: രാവിലെ 10 മുതൽ രാത്രി 11.57 വരെ.

ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് ഹാർബർ:  വൈകിട്ട്   4 – രാത്രി 11.20.

അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി: രാവിലെ 8 –രാത്രി 11.30.

ദുബായ് ഓൾഡ് സൂഖ് – അൽ മർഫ സൂഖ്:  വൈകിട്ട്   4.20 – രാത്രി 10.50.

ദെയ്റ ഓൾഡ് സൂഖ് – അൽ മർഫ സൂഖ്:  വൈകിട്ട്   4.05– രാത്രി 10.35 .

ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സേവനം:  വൈകിട്ട്   4 മുതൽ രാത്രി 10.15 വരെ.

 

ദുബായ് ഫെറി 

അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ: ഉച്ചയ്ക്ക് 1 മുതൽ 6 വരെ.

ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ: 2.20 മുതൽ 7.20 വരെ.

ദുബായ് വാട്ടർ കനാൽ – ബ്ലൂവാട്ടേഴ്സ്: ഉച്ചയ്ക്ക് 1.50, 6.50 വരെ.

ബ്ലൂവാട്ടേഴ്സ് – മറീന മാൾ: 2.50 മുതൽ 7.50 വരെ.

മറീന മാൾ – ബ്ലൂവാട്ടേഴ്സ്: ഉച്ചയ്ക്ക് 1 മുതൽ 6 വരെ.

ബ്ലൂവാട്ടേഴ്സ് – ദുബായ് വാട്ടർ കനാൽ: 1.15 മുതൽ 6.15 വരെ.

മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് സേവനം: 11.30 മുതൽ 4.30 വരെ

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!