മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീൻ (63) ആണ് മരിച്ചത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയെത്തിയതായിരുന്നു ഇദ്ദേഹം. ഈമാസം 14നാണ് കൊച്ചിയിൽ നിന്നും സഹോദരിയോടൊപ്പം ഹജ്ജിന് എത്തിയത്.

സഹോദരിയോടൊപ്പം മക്ക അസീസിയയിൽ താമസിച്ച് വരുന്നതിനിടെ രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ശ്വാസ തടസം കലശലായതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നടന്ന് വരികയായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: ഇല്യാസ്, യൂനുസ്, നിസ. മരുമക്കൾ: റജീന, നാജി.

 

നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!