രണ്ടുദിവസമായി വീട്ടില്‍നിന്ന് നിര്‍ത്താതെ പാട്ട്; യുവതിയെ മര്‍ദിച്ച് കൊന്ന് ബന്ധുക്കളായ ദമ്പതിമാര്‍ രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബന്ധുവായ യുവതിയെ ദമ്പതിമാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സിദ്ധാര്‍ഥ് വിഹാറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സിദ്ധാര്‍ഥ് വിഹാറിലെ താമസക്കാരായ രമേശ്-ഹീന ദമ്പതിമാരാണ് ബന്ധുവായ സാമിന(23)യെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

രമേശിന്റെ വീട്ടില്‍നിന്ന് രണ്ടുദിവസമായി ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നതില്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് ദാരുണമായ കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് സാമിനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളായ ദമ്പതിമാര്‍ ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

ദമ്പതിമാരുടെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമിന തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. അന്നേദിവസം വീട്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കാണാതായി. വീട്ടിലെത്തിയ സാമിന ഇത് മോഷ്ടിച്ചെന്നായിരുന്നു ദമ്പതിമാരുടെ സംശയം. തുടര്‍ന്ന് ദമ്പതിമാര്‍ യുവതിയെ ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ഇരുമ്പുവടി കൊണ്ടും മരക്കഷണം ഉപയോഗിച്ചുമാണ് പ്രതികള്‍ യുവതിയെ മര്‍ദിച്ചത്. ബ്ലേഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി അയല്‍ക്കാര്‍ കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. എന്നാല്‍ മര്‍ദനമേറ്റ് അവശയായ യുവതി മരിച്ചതോടെ ദമ്പതിമാര്‍ പാട്ട് പോലും നിര്‍ത്താതെ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ചിത്രം: പ്രതികളായ ദമ്പതിമാർ)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share