ഷെൽ കമ്പനി സൗദിയിൽ ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കുന്നു

ആഗോള ഊർജ പെട്രോകെമിക്കൽ കമ്പനിയായ ഷെൽ സൗദിയിൽ ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നു. ഇതിനായി ഇന്ന് (ചൊവ്വാഴ്ച)  ഷെൽ ഇന്റർനാഷണലും അസിയാദ് ഹോൾഡിംഗ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സൌദിയിലുടനീളം ഷെൽ കമ്പനിയുടെ സ്വന്തം ബ്രാൻഡിലുള്ള ഇന്ധന സ്റ്റേഷനുകൾ തുറക്കുകയാണ് ലക്ഷ്യം. ഈ വർഷം നാലാം പാദത്തിൽ റിയാദ് നഗരത്തിൽ ആദ്യത്തെ ഇന്ധന സ്റ്റേഷനുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുമായി ഊർജ മന്ത്രാലയം നേരത്തെ സഹകരണ കരാറിൽ ഒപ്പുവച്ചിരുന്നു. യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് വാണിജ്യ ഫ്രാഞ്ചൈസിയുടെ അവകാശം നേടുന്നതിന് നിക്ഷേപകരെ പ്രാപ്തരാക്കുക; മത്സരത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതിൻ്റെ ഭാഗമായാണ് ഷെൽ കമ്പനിക്ക് ഇന്ധന സ്റ്റേഷനുകൾ തുടങ്ങാൻ അനുമതി നൽകിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

 

 

Share
error: Content is protected !!