താമസ സ്ഥലത്ത് കഞ്ചാവ് കൃഷി; പ്രവാസികളുടെ സംഘം അറസ്റ്റില്‍
യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുല്‍ഖുവൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തി.
കഞ്ചാവ് കൃഷി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ആന്റി നര്‍ക്കോട്ടിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ ജമാല്‍ സഈദ് അല്‍ കെത്‍ബി പറഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കുകയും ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടതു പ്രകാരം അപ്പാര്‍ട്ട്മെന്റില്‍ കയറി റെയ്ഡ് നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരിശോധനയില്‍ കഞ്ചാവ് ചെടികളും മറ്റ് ലഹരി വസ്‍തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇവയെല്ലാം തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ആന്റി നര്‍ക്കോട്ടിക്സ് മേധാവി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273