മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29ന് വ്യാഴാഴ്ച
കേരളത്തിൽ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ഇന്ന് ദുൽഖഅദ് 30 പൂർത്തിയാക്കി നാളെ (ജൂണ് 20ന്) ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.
ജൂണ്‍ 29 വ്യാഴാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപ്പുരം എ.പി അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി. അബൂബക്കര്‍ ഹസ്‌റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൊലവി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
ഞായറാഴ്ച കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി ജൂൺ 20 ദുൽഹിജ്ജ ഒന്നായിരിക്കുമെന്നും, ബലിപെരുന്നാൾ 29ന് വ്യാഴാഴ്ചയായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും അറിയിച്ചു.
കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ഇന്നലെ (ഞായറാഴ്ച) മാസപ്പിറവി സംബന്ധിച്ച് ഖാദിമാർ പ്രഖ്യാപനം നടത്തിയിരുന്നില്ല. അത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
അതേ സമയം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ജൂണ് 28ന് ബുധനാഴ്ചയാണ് ബലിപെരുന്നാൾ, ജൂണ് 27ന് ചൊവ്വാഴ്ചയായിരിക്കും ഹജ്ജിൻ്റെ ഭാഗമായുള്ള അറഫ സംഗമം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273