ഹാജിമാരുടെ സുരക്ഷ; പുണ്യ സ്ഥലങ്ങളിൽ പാചക വാതക ഉപയോഗം നിരോധിച്ചു

ഹജ്ജ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തീർഥാടകർ താമസിക്കുന്ന കൂടാരങ്ങളിലും സർക്കാർ ഓഫീസുകളിലും പാചക വാതകങ്ങൾ ഉപയോഗിക്കുന്നതും പ്രവേശിപ്പിക്കുന്നതും നിരോധിച്ചു.

ചെറുതും വലുതമായ എല്ലാ വലിപ്പത്തിലുമുളള ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ (എൽ.പി.ജി)  പ്രവേശനവും ഉപയോഗവും  ഇന്ന് (ജൂലൈ 19) മുതൽ നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

തീർഥാടകരുടെ ക്യാമ്പുകളിൽ തീ പിടുത്തം ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സിവിൽ ഡിഫൻസ് വിശദീകരിച്ചു.

വെള്ളെ ചൂടാക്കാനുപയോഗിക്കുന്ന ചെറിയ സിലിണ്ടറുകളുൾപ്പടെ നിരോധനത്തിന്റെ പരിധിയിൽ വരും. ഇവ കണ്ടെത്തുന്നതിനായി സുരക്ഷാ അധികൃതരുമായി ഏകോപിച്ച് പരിശോധന നടത്തും. നിയമവിരുദ്ധമായി ആരെങ്കിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമന്നും അധികൃതർ അറിയിച്ചു.

പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ തുടങ്ങിയ സ്ഥലങ്ങളിൽ നിരോധനം കർശനമായി പാലിക്കണം. ഇത് ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് പ്രതിരോധ-സുരക്ഷാ ടീമുകളുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!