ഇന്ത്യൻ പാസ്പോർട്ടിൽ ഇസിആർ സ്റ്റാറ്റസ് മാറ്റാനും വ്യവസ്ഥകൾ പാലിക്കണം
പാസ്‌പോർട്ടിലെ ഇമിഗ്രേഷൻ ചെക്ക് റിക്വയേഡ് (ഇസിആർ) സ്റ്റേറ്റസ് എങ്ങനെയാണ് ഇമിഗ്രേഷൻ ചെക്ക് നോട്ട് റിക്വയേഡ് (ഇസിഎൻആർ) അഥവാ നോൺ ഇസിആർ എന്നാക്കി മാറ്റുന്നതെന്നും അതിനുവേണ്ട യോഗ്യതകളും അറിയാം. പത്താം ക്ലാസ് പാസാകാത്തവരാണ് ഇന്ത്യൻ പാസ്പോർട്ടിൽ ഇസിആർ വിഭാഗത്തിലുള്ളവർ. 18 വയസ്സിൽ താഴെയുള്ളവർ ഇസിഎൻആർ വിഭാഗത്തിലാണ്.
എന്നാൽ 18 വയസ്സ് പൂർത്തിയാകുമ്പോൾ 10-ാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇസിഎൻആർ സ്റ്റേറ്റസ് തുടരാൻ കഴിയൂ. പാസ്‌പോർട്ടിൽ ഇസിആർ എന്നുണ്ടെങ്കിൽ ഇമിഗ്രേഷൻ പരിശോധന നിർബന്ധമാണെന്നർത്ഥം. പാസ്പോർട്ടിലെ അവസാന പേജിൽ പിതാവിന്റെ/നിയമപരമായ രക്ഷിതാവിന്റെ പേരിന് തൊട്ടുമുകളിലാണ് ഇസിആർ എന്നു പതിച്ചിരിക്കുന്നത്.
10-ാം ക്ലാസ്, ബിരുദം എന്നിവ പാസായവരാണ് ഇസിഎൻആർ വിഭാഗക്കാർ. ഇസിഎൻആർ എന്നതിന്റെ പേര് നോൺ-ഇസിആർ വിഭാഗം എന്നാക്കി മാറ്റിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇസിആറിൽ നിന്ന് ഇസിഎൻആറിലേക്ക് മാറുമ്പോൾ പുതിയ പാസ്‌പോർട് ലഭിക്കും.
യോഗ്യതകൾ
ഖത്തറിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് ഇസിആർ പാസ്‌പോർട് ഉടമ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സിൽ നിന്ന് ഇമിഗ്രേഷൻ ക്ലിയറൻസ് നേടിയ ശേഷം ഖത്തറിൽ ജോലിയിൽ പ്രവേശിച്ച് 3 വർഷം തുടർച്ചയായി ഖത്തറിൽ താമസിച്ചാൽ മാത്രമേ ഇസിഎൻആർ സ്റ്റേറ്റസ് നേടാനാകൂ. 50 വയസ്സ് കഴിഞ്ഞവർക്കും (ഗാർഹിക വീസയിലുള്ളവർ ഒഴികെ) ഇസിഎൻആർ പാസ്‌പോർട് ലഭിക്കും. മറ്റ് നിബന്ധനകൾ ഇവർക്ക് ബാധകമല്ല. എന്നാൽ സന്ദർശക വീസയിലെത്തി ഖത്തറിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇതിന് യോഗ്യതയില്ല.
നടപടിക്രമങ്ങൾ
അപേക്ഷകന്റെ നോൺ-ഇസിആർ മാറ്റത്തിനുള്ള യോഗ്യതകൾ വിശദമായി പരിശോധിച്ച ശേഷം പുതിയ പാസ്‌പോർട് ഇഷ്യു ചെയ്യുകയാണ് പതിവ്. കേന്ദ്രസർക്കാരിന്റെ പാസ്‌പോർട് സേവാ പോർട്ടലിൽ (https://embassy.passportindia.gov.in/) ഓൺലൈനായി പൂരിപ്പിച്ച അപേക്ഷാ ഫോറത്തിന്റെ പ്രിന്റ്, ഒറിജിനൽ പാസ്‌പോർട്, ഒറിജിനൽ ഖത്തർ ഐഡി, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പ്, വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ 2×2 സൈസിലുള്ള 2 ഫോട്ടോ എന്നിവ സഹിതം ഇന്ത്യൻ എംബസിയിൽ പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകണം. 277 റിയാൽ ആണ് ഫീസ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273