ഹജ്ജ് കമ്മറ്റി മുഖേന എത്തിയ ഇന്ത്യൻ ദമ്പതികളെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു

ഹജ്ജ് കമ്മറ്റി വഴി ഹജ്ജിനെത്തിയ ഇന്ത്യൻ ദമ്പതികളെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയതായിരുന്നു ഇവർ. മഹ്ബൂബ് നഗര്‍ ജില്ലക്കാരായ മുഹമ്മദ് അബ്ദുൽ ഖാദർ ഭാര്യ ഫരീദ ബീഗം എന്നിവരാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ തിരിച്ച് പോയത്.

ഹജ്ജിനെത്തി സ്ത്രീക്ക് നേരത്തെ സൌദിയിലേക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഇവരെ എമിഗ്രേഷൻ നടപടികളിലൂടെയാണ് യാത്ര വിലക്ക് നിലനിൽക്കുന്നതായി അധികൃതർ മനസിലാക്കിയത്. ഇതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

ഫരീദാ ബീഗത്തിനു സൌദിയിലേക്ക് പ്രവേശന വിലക്കുണ്ടെന്നും ഇവരുടെ പാസ്പോർട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് എമിഗ്രേഷൻ ഉദ്യോഗ്സ്ഥരുടെ കണ്ടെത്തൽ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഫരീദാ ബീഗം നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്ത് താമസ സ്ഥത്തുണ്ടായ അനിഷ്ട സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്ടെയാണ് ഇവരുടെ പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ ഉൾപ്പെട്ടതെന്നും പറയപ്പെടുന്നു.

എന്നാൽ ഇവരോടൊപ്പം ഹജ്ജിനെത്തിയ ഭർത്താവ് മുഹമ്മദ് അബ്ദുൽ ഖാദറിന്  വിലക്കുണ്ടായിരുന്നില്ല. പക്ഷേ രണ്ട് പേരും ഒരേ കവർ നമ്പറിലായിരുന്നതിനാൽ ഖാദറിലും പ്രവേശനം വിലക്കി. തുടർന്ന് ഇവർ സൌദിയിലേക്ക് വന്ന വിസ്താര എയർലൈൻസിൽ തന്നെ മുംബെയിലേക്കുള്ള മടക്ക വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!