സൗദിയിൽ കവർച്ചാസംഘത്തിൻ്റെ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം

സൌദിയിലെ റിയാദിൽ മലയാളി കവർച്ചാ സംഘത്തിൻ്റെ കുത്തേറ്റ് മരിച്ചു. തൃശൂർ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ്  മരണപ്പെട്ടത്. റിയാദിൽ സൌദി പൌരൻ്റെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് കവർച്ചാ സംഘത്തിൻ്റെ കുത്തേറ്റത്.

റിയാദിലെ എക്സിറ്റ് നാലിലുള്ള പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുകയായിരുന്ന അഷ്റഫ് ഇന്നലെ രാത്രിയാണ് ആക്രമണത്തിന് ഇരയായത്. കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. നേരത്തെ മൂന്ന് വർഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടിൽ പോയിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.

ഭാര്യ:  ഷഹാന, പിതാവ്: ഇസ്മയിൽ, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ  ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്‌വ പ്രവർത്തകർ രംഗത്തുണ്ട്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ് മരിച്ച അഷ്റഫ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!