സൗദിയിൽ ചൂട് കഠിനമാകുന്നു; മൂന്ന് മാസത്തേക്ക് ഉച്ച സമയത്തെ പുറം ജോലികൾ നിരോധിച്ചു
ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പുറം ജോലിക്ക് സൗദി അറേബ്യിലും നിയന്ത്രണം ഏർപ്പെടുത്തി. 2023 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യാണ് നിയന്ത്രണം. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ പുറം ജോലികൾ ചെയ്യുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി അറിയിച്ചു.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും, സൗദി വിപണിയിലെ തൊഴിൽ അന്തരീക്ഷത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതുമാണ് തീരുമാനമെന്ന് അൽ-റാജ്ഹി വിശദീകരിച്ചു. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും നിലനിർത്തുന്നതിനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യാഘാതം, ചൂട്, ക്ഷീണം എന്നിവയുടെ അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക, അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നിരോധനം മറി കടന്ന് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നും അത് നിയമ വിരദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273