വിലയേറിയ താരം ക്രിസ്റ്റ്യാനോ തന്നെ. മെസ്സി രണ്ടാം സ്ഥാനത്ത്

ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം തന്റെ പുതിയ ക്ലബിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്കാണ് മെസ്സി പോകുന്നത്. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണോ?

 

സൗദി അറേബ്യന്‍ ക്ലബില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടുന്നതിലും അപ്പറത്താണോ മെസ്സി സമ്പാദിക്കുന്നത്. ലോക ഫുട്‌ബോളില്‍ മെസ്സിയുടെയും, ക്രിസ്റ്റിയാനോയുടെയും ശമ്പളമാണ് താരതമ്യം ചെയ്യപ്പെടാറുള്ളത്. മുമ്പ് നടന്ന ട്രാന്‍സഫുകളില്‍ മെസ്സി മുന്നിലെത്തിയിരുന്നു. മയാമിയില്‍ താരത്തിന് എന്തൊക്കെ സൗകര്യങ്ങളാണ് ലഭിക്കുകയെന്ന് നോക്കാം.

 

LIONEL MESSI INTER MIAMI MLS TRANSFER
യുഎസ്സിലെ ഏറ്റവും വലുത്
അമേരിക്കയിലെ ഏറ്റവും വലിയ കരാറിലാണ് ലയണല്‍ മെസ്സിയെ ഇന്റര്‍ മയാബി ക്ലബിലെത്തിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. 12 മാസത്തെ ഒരു ഓപ്ഷനും താരത്തിനായി ക്ലബ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മെസ്സി വരാന്‍ തയ്യാറായത് ഡേവിഡ് ബെക്കാമിന്റെ നിര്‍ണായക ചര്‍ച്ചയെ തുടര്‍ന്നാണ്.വളരെ സങ്കീര്‍ണമായ കരാറാണിത്. ആപ്പിളും, അഡിഡാസും ബെക്കാമിനൊപ്പമുള്ള ചര്‍ച്ചകള്‍ക്ക് മുന്നില്‍ നിന്നിരുന്നു. മെസ്സിക്ക് ശമ്പളത്തിന് പുരമേ ബോണസുകളും ഉണ്ടാവും. ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഇത് മെസ്സിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഗുണം ചെയ്യും. 

ശമ്പളം എത്ര വരും

മെസ്സി അടിസ്ഥാന ശമ്പളമാണ് മയാമിയില്‍ കൈപറ്റുന്നത്. 125 മില്യണ്‍ യുഎസ് ഡോളര്‍ മുതല്‍ 150 മില്യണ്‍ വരെയാണ് താരത്തിന് ലഭിക്കുന്ന ശമ്പളം. ഇത് ഇന്ത്യന്‍ രൂപയില്‍ എത്ര വരുമെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. 1236 കോടി രൂപയ്ക്ക് മുകളില്‍ വരുമിത്. ഇതുകൊണ്ട് തീര്‍ന്നില്ല വരുമാനം. ആപ്പിള്‍, അഡിഡാസ് എന്നിവര്‍ എംഎല്‍എസ്സിന്റെ സ്‌പോണ്‍സര്‍മാരാണ്.

ഇവരുമായുള്ള കരാര്‍ പ്രകാരം വേറെയും പണം മെസ്സിക്ക് ലഭിക്കും. ഇത് മെസ്സി ക്ലബ് ഫുട്‌ബോളിന് എത്രത്തോളം വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നുവോ, അതിനനുസരിച്ച് വര്‍ധിക്കും. അത് മാത്രമല്ല, ക്ലബില്‍ ഉടമസ്ഥാവകാശവും മെസ്സിക്ക് ലഭിക്കും. ഓഹരികളില്‍ ഒരു പങ്ക് മെസ്സിയുടെ പേരിലുണ്ടാവും.

 

ഡെസിഗ്നേറ്റഡ് പ്ലെയറാണോ മെസ്സി

എംഎല്‍എസ്സില്‍ 2007ലാണ് ഡെസിഗ്നേറ്റഡ് പ്ലെയര്‍ നിയമം കൊണ്ടുവരുന്നത്. ഇതുപ്രകാരമാണ് ഡേവിഡ് ബെക്കാം ഇന്ററിലേക്ക് എത്തുന്നത്. ഒരു ടീമിലെ മൂന്ന് താരങ്ങള്‍ക്ക് സാധാരണ നല്‍കുന്നതിനും മുകളിലുള്ള ശമ്പളം നല്‍കാം. അതായത് അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിന് ഒരു താരത്തിനായി മുടക്കുന്ന പണത്തിന് നിയന്ത്രണങ്ങളുണ്ടാവും.

 

എന്നാല്‍ ഡെസിഗ്നേറ്റഡ് നിയമപ്രകാരം ഇവര്‍ക്ക് ഈ നിയമത്തില്‍ ഇളവ് ലഭിക്കും. മാര്‍ക്വി താരങ്ങളെ ഇതിലൂടെ ടീമുകള്‍ക്ക് തിരഞ്ഞെടുക്കാനാവും. പക്ഷേ അതിന് മുമ്പ് ചില കാര്യങ്ങള്‍ ക്ലബ് ചെയ്ത് തീര്‍ക്കണം.

ഇവര്‍ താഴോട്ട് പോകും

മയാമിയില്‍ നിലവില്‍ മൂന്ന് താരങ്ങള്‍ വമ്പന്‍ ശമ്പളം വാങ്ങുന്നുണ്ട്. ജോസഫ് മാര്‍ട്ടിനസ്, റോഡോള്‍ഫോ പിസ്സാറോ, ഗ്രിഗോറെ, എന്നിവരാണ് ക്ലബിലെ മുന്‍നിര താരങ്ങള്‍. ഇതില്‍ ഗ്രിഗോറെയുടെ ശമ്പളം സ്റ്റാന്‍ഡേര്‍ഡ് റോസ്റ്ററിലേക്ക് മാറുമെന്ന് ഉറപ്പാണ്.

ക്രിസ്റ്റ്യാനോയുമായി താരതമ്യമില്ല

മെസ്സി എംഎല്‍എസ്സിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന താരം തന്നെയാണ്. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ എതിരാളിയായ ക്രിസ്റ്റിയാനോക്ക് പിന്നിലാണ് താരത്തിന്റെ ശമ്പളം. ക്രിസ്റ്റ്യാനോ 221 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിഫലമായി ഒരു വര്‍ഷം സൗദി ക്ലബ്ബില്‍ നിന്ന് കൈപറ്റുന്നത്.

ഇതില്‍ 77 മില്യണ്‍ അടിസ്ഥാന ശമ്പളത്തിലൂടെയാണ് ലഭിക്കുന്നത്. ബാക്കി ഇമേജ് അവകാശം, ബ്രാന്‍ഡ് ഡീലുകള്‍ എന്നിവ വഴിയാണ് ലഭിക്കുന്നത്. 2030ലെ ലോകകപ്പ് സൗദിയില്‍ നടത്താന്‍ തീരുമാനമുണ്ടായാല്‍ ക്രിസ്റ്റ്യാനോയ്ക്ക് മറ്റൊരു പ്രതിഫലവും ലഭിക്കും.

177 മില്യണ്‍ ഡോളറായിരിക്കും ഇത്. എന്നാല്‍ പണമായിരുന്നു പ്രധാനമെങ്കില്‍ താന്‍ സൗദിയിലേക്ക് പോവുമായിരുന്നുവെന്നും മെസ്സി നേരത്തെ പറഞ്ഞിരുന്നു.

Share
error: Content is protected !!