സ്വദേശിവൽക്കരണം തുടരുമ്പോഴും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; ജോലിതേടി 3 മാസത്തിനിടെ എത്തിയത് 2.22 ലക്ഷം പേർ

ദുബായ്: സ്വദേശിവൽക്കരണം ശക്തമായി തുടരുമ്പോഴും യുഎഇയിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുന്നു. കോവിഡ് കഴിഞ്ഞതോടെയാണ് യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങിയത്. രാജ്യത്ത് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം തൊഴിൽ തേടി എത്തിയവർ 2.22 ലക്ഷം. സ്വകാര്യ മേഖലയിലാണ് ജോലിക്കാർ അധികമായി എത്തിയത്. കോവിഡ് കാലത്ത് നാട്ടിലേക്കു പ്രവാസികളുടെ ഒഴുക്കായിരുന്നു.

കമ്പനികൾ പ്രതിസന്ധിയിലായതും പൂട്ടിപ്പോയതും ലക്ഷക്കണക്കിന് പേരുടെ തൊഴിലാണ് നഷ്ടപ്പെടുത്തിയത്. നാട്ടിലെത്തിയ പലരും ഇനിയൊരു മടക്കമില്ലെന്നു കരുതിയെങ്കിലും യുഎഇയിൽ എല്ലാ മേഖലകളും ശക്തമായി തിരിച്ചുവന്നതോടെ പഴയ പ്രവാസികളും പുതിയ തൊഴിലന്വേഷകരും എത്തിത്തുടങ്ങി. രാജ്യം വീസ നയം ഉദാരമാക്കിയതും തിരിച്ചുവരവ് ശക്തമാക്കി.

ഫെഡറൽ നാഷനൽ കൗൺസിലിന്റെ വ്യാവസായിക, സാമ്പത്തിക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് പ്രവാസി ജീവനക്കാരുടെ എണ്ണം വർധിച്ചെന്ന കണക്കുള്ളത്. കഴിഞ്ഞ വർഷാവസാനം വരെ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 50.47 ലക്ഷം കടന്നിരുന്നു. ഈ വർഷം മാർച്ച് അവസാനിച്ചപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 52.70 ലക്ഷമായി ഉയർന്നു. സ്വകാര്യ മേഖലയിൽ വേതനമായി മാത്രം നൽകുന്ന തുക 2100 കോടി ദിർഹമാണ്.

പ്രദേശിക തൊഴിൽ വിപണിയിൽ നിക്ഷേപം നടത്തുന്ന വിദേശ സംരംഭകർക്ക് നികുതി ഇളവടക്കമുള്ള ആനുകൂല്യങ്ങൾ നൽകി നിക്ഷേപ രംഗത്തേക്ക് ആകർഷിക്കണമെന്ന് സമിതി വ്യാവസായിക, മാനവവിഭവശേഷി മന്ത്രാലയങ്ങളോട് അഭ്യർഥിച്ചു. വിവിധ സേവനങ്ങൾക്ക് സ്വദേശി സംരംഭകർ നൽകേണ്ട ഫീസ് കുറയ്ക്കാനും വിരമിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകൾ പരിഹരിക്കാനും സമിതി ശുപാർശ ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!