ഗൾഫ് രാജ്യങ്ങളിൽ 2000 രൂപ നോട്ടുകളുടെ വിനിമയം നിർത്തുന്നു; 2000 രൂപ നോട്ട് സ്വീകരിക്കുന്ന പ്രവാസികൾക്ക് വൻ ഓഫറുമായി ധനവിനിമയ സ്ഥാപനങ്ങൾ
ഗൾഫ് രാജ്യങ്ങളിൽ 2000 രൂപ നോട്ടിൻ്റെ വിനിമയം അവസാനിപ്പിച്ചു തുടങ്ങി. സൌദിയിലും ഖത്തറിലും കുവൈത്തിലും യുഎഇയിലും നിരവധി സ്ഥാപനങ്ങൾ 2000 രൂപ നോട്ട് സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിന്റെഭാഗമായാണ് ഗൾഫി രാജ്യങ്ങളും നോട്ടുകൾ വിനിമയം നിർത്തുന്നത്. ആർ.ബി.ഐ. ഉത്തരവുപ്രകാരം ഇന്ത്യയിലെ ബാങ്കുകളിൽ സെപ്റ്റംബർ വരെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. എങ്കിലും ഗൾഫിലെ സ്ഥാപനങ്ങൾ മുൻകൂട്ടി വിനിമയം അവസാനിപ്പിക്കുകയാണ്.
ഇന്ത്യൻ രൂപ ആവശ്യമുള്ളവർ ധനവിനിമയ സ്ഥാപനങ്ങളിൽനിന്ന് 2000 രൂപ നോട്ടുകൾ വേണ്ടെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നാട്ടിലെത്തി ഇത്തരംനോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിക്കാനുള്ള സമയക്കുറവുകാരണമാണ് 2000 രൂപ നോട്ടുകൾ ഒഴിവാക്കുന്നത്. പകരം 500 രൂപ നോട്ടുകൾക്ക് ആവശ്യക്കാർ വർധിച്ചെന്ന് ഷാർജയിലെ ധനവിനിമയ സ്ഥാപനങ്ങളിലെ മലയാളി ജീവനക്കാർ പറഞ്ഞു.
ദിർഹത്തിന് തത്തുല്യമായ ഇന്ത്യൻ രൂപ കറൻസികളായി ആവശ്യമുള്ളവരെ ലക്ഷ്യമാക്കി യു.എ.ഇ.യിലെ ചില സ്ഥാപനങ്ങൾ പുതിയതന്ത്രം പ്രയോഗിക്കുന്നുമുണ്ട്. 2000-ത്തിന്റെ നോട്ട് സ്വീകരിക്കുന്നവർക്ക് പകരം നൽകുന്ന ദിർഹത്തിന്റെ മൂല്യം വർധിപ്പിച്ചുകൊടുക്കുകയാണ് ധനവിനിമയ സ്ഥാപനങ്ങൾ ചെയ്യുന്നത്. ഷാർജയിലെ ഏതാനും ധനവിനിമയ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഇത്തരത്തിലായിരുന്നു ഇടപാട് നടന്നത്.
10,000 രൂപയുടെ കറൻസികൾ ആവശ്യമുള്ളവർ 2000 രൂപയുടെ കറൻസികൾ മാത്രമായി സ്വീകരിച്ചാൽ ധനവിനിമയ സ്ഥാപനത്തിന് 450 ദിർഹം നൽകിയാൽ മതി. എന്നാൽ 10,000 രൂപയ്ക്ക് 500 രൂപ നോട്ടുകൾമാത്രമായി സ്വീകരിച്ചവരിൽനിന്ന് 473 ദിർഹമായിരുന്നു ഈടാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


