പ്രവാസികൾ ശ്രദ്ധിക്കണം… വിദേശത്ത് വെച്ച് ലഹരിമരുന്ന് ഉപയോഗിച്ചാലും തിരിച്ചെത്തുമ്പോൾ പിടി വീഴും

അബുദാബി: വിദേശത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്ന യുഎഇ നിവാസികൾ തിരിച്ചെത്തുമ്പോൾ പിടിക്കപ്പെട്ടേക്കാം. ലഹരിമരുന്ന് ഉപയോഗം ചില രാജ്യങ്ങളിൽ നിയമാനുസൃതമാണെങ്കിലും യുഎഇയിൽ നിയമവിരുദ്ധമാണ്.

വിദേശ രാജ്യങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന കഫേകളിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം മുന്നറിയിപ്പു നൽകിയത്.

ഇത്തരം രാജ്യങ്ങൾ സന്ദർശിക്കുന്ന യുവാക്കളെ നിരീക്ഷിക്കാനും യുഎഇയിലേക്കു തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യാനും മടിക്കില്ലെന്നും പറഞ്ഞു. ഷാർജയിൽ ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിയുടെ സാന്നിധ്യത്തിലായിരുന്നു മുന്നറിയിപ്പ്.

ഷാർജ പൊലീസിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പരിപാടി സംഘടിപ്പിച്ചത്. ‘ലഹരിമരുന്ന് തടയാൻ ഞങ്ങളോടൊപ്പം ചേരൂ’ പ്രമേയത്തിലായിരുന്നു പരിപാടി. ലഹരിമരുന്ന് ചെറുക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കണമെന്നു പറഞ്ഞ അദ്ദേഹം യജ്ഞത്തിൽ പങ്കാളികളാകാൻ മാതാപിതാക്കളോടും യുവാക്കളോടും അഭ്യർഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!