ചിതക്ക് തീ കൊളുത്താനിരിക്കെ മരിച്ചയാൾ ഉണർന്നു; ശവസംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരും ഭയന്ന് ചിതറി ഓടി – വീഡിയോ

ശവസംസ്കാര ചടങ്ങുകൾക്കിടയിൽ മരിച്ചെന്ന് കരുതിയ വ്യക്തി ഉണർന്നു. മധ്യപ്രദേശിലെ മൊറേനയിലെ 47ാം നമ്പർ വാർഡിലെ ശാന്തിധാമിലാണ് സംഭവം. ചിതക്ക് തീ കൊടുക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിനിൽക്കെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഇതോടെ സംസ്കാര ചടങ്ങിനെത്തിയവർ ഭയന്ന് ചിതറി ഓടി.

വൃക്ക സംബന്ധമായ അസുഖം ബാധിച്ച ജീതു പ്രജാപതി എന്നയാൾ ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ചിലർ അയാളുടെ മൂക്കിലും വായിലും വിരലുകൾ വെച്ചുകൊണ്ട് ശ്വാസോച്ഛ്വാസം പരിശോധിക്കുകയും നാഡിമിടിപ്പ് പരിശോധിക്കുകയും ചെയ്തു. ഇതിലൂടെ അയാൾക്ക് ജീവൻ നഷ്ടമായതായി മനസ്സിലാക്കുകയും ചെയ്തു. ശേഷം കുടുബത്തെയും ബന്ധുക്കളേയും ജീതു പ്രജാപതി മരിച്ചതായി അറിയിച്ചു.

തുടർന്ന് അന്ത്യകർമ്മങ്ങൾക്കായി ഇയാളുട ശരീരം അന്തിമ യാത്രയായി ശാന്തിധാമിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കർമ്മങ്ങൾ നടന്ന് വരുന്നതിനിടെ ശരീരം ഇളകുന്നതായി ചിലർക്ക് തോന്നി. ഇത് കണ്ട് പലരും ഭയന്ന് വിറച്ച് ഓടി. എന്നാൽ മറ്റുചിലർ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്‌ടർ സ്ഥലത്തെത്തി. പരിശോധനയ്‌ക്ക് ശേഷം അയാളുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർ ചികിത്സയ്ക്കായി ഇയാളെ പിന്നീട് ഗ്വാളിയോറിലേക്ക് റഫർ ചെയ്തു.

 

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!