ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്കേറ്റു

അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അജ്മാൻ പോലീസ് പറഞ്ഞു. ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് വീഴുകയായിരുന്നുവെന്നും ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചുവെന്നുമാണ് പ്രാഥമിക നിഗമനം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പോലീസ് മേധാവി പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!