സെക്സ് ആസ്വദിക്കാനാകുമോ എന്നാണ്ണ് എല്ലാവർക്കും അറിയേണ്ടത്; സാധാരണ പെണ്ണ് എങ്ങനെയാണ് സെക്സ് ആസ്വദിക്കുന്നത് എന്ന് എനിക്കറിയില്ല; രഞ്ജു!

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എപ്പോഴും അവരവർ തന്നെ ആയിരിക്കണമെന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. സർജറി ചെയ്തില്ല എന്ന് കരുതി അവർ ഒരിക്കലും ട്രാൻസ് വുമൺ അല്ല എന്ന് പറയാൻ സാധിക്കില്ല. ട്രാൻസ് സെക്ഷ്വൽ ആയിട്ടാണ് പരിഗണിക്കേണ്ടത്. സർജറി കഴിയാതെയും ഞാൻ ട്രാൻസ് വുമൺ എന്ന് പറഞ്ഞാൽ അത് എന്ത് വ്യക്തിത്വം ആണ് എന്നും രഞ്ജു പറയുന്നു.

മനുഷ്യാ ശരീരത്തിലാണ് ഈ സർജറി

 മനുഷ്യാ ശരീരത്തിലാണ് ഈ സർജറി

നിങ്ങളുടെ ശരീരം സർജറിക്ക് വേണ്ടി റെഡിയാകുമ്പോൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം ഏതാണ് ബെസ്റ്റ് എന്ന്. ഏതാണ് ആശുപത്രിയെന്ന് നമ്മൾക്ക് തെരഞ്ഞെടുക്കാം. ഒരാൾ ചെയ്തു , ഇവർ ചെയ്തില്ല, അല്ലെങ്കിൽ ഒരാൾക്ക് ഇങ്ങനെ സംഭവിച്ചു, അങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു പോകരുത്. നമുക്ക് ഒരു ചുമരിൽ പടം വരയ്ക്കാം, കാരണം അവിടെ എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്നാൽ അത് മായിച്ചു വൃത്തിയാക്കാം. എന്നാൽ ഇത് ചെയ്യാൻ പോകുന്നത് ഒരു മനുഷ്യന്റെ ശരീരത്തിൽ ആണല്ലോ.

പുതിയ രൂപത്തെ ക്രിയേറ്റ് ചെയ്യും

 പുതിയ രൂപത്തെ ക്രിയേറ്റ് ചെയ്യും

ഈ സർജറി എന്ന് പറയുമ്പോൾ ഒരു പുതിയ രൂപത്തെ ക്രിയേറ്റ് ചെയ്യുന്നതല്ലേ. പലർക്കും ഇതേകുറിച്ച് സംശയം ആണ്, വളരെ കോമ്പ്ലിക്കേറ്റഡ് ആയ സർജറി ആണ് ഇത്. അപകടം പിടിച്ച സർജറിയാണ്. മൂന്നു ഘട്ടങ്ങൾ ആയിട്ടാണ് സർജറി നടക്കുന്നത്. ഒന്ന് നോർമൽ ആയി വജൈന മാത്രം ക്രിയേറ്റ് ചെയ്യും, എവിടെ ഇന്റർകോർസ് ഒന്നും ആകില്ല, പ്ലെയിൻ ആയിരിക്കും. കാണുമ്പൊൾ ഒരു രൂപം മാത്രം.

​ കുടൽ എടുത്തിട്ട് വജൈന ആക്കും

​ കുടൽ എടുത്തിട്ട് വജൈന ആക്കും

രണ്ടാമത്തേത് – അവരവരുടെ പ്രൈവറ്റ് പാർട്ട് എടുത്തിട്ട് ഓർഗൻ ക്രിയേറ്റ് ചെയ്യും. അങ്ങനെയും ഒരു സർജറി ഉണ്ട്. അത് എല്ലാം SRA സർജറി തന്നെയാണ്. മൂന്നാമത്തെ സർജറിയാണ് നമ്മുടെ കുടൽ എടുത്തിട്ട് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതി. അത് കുറച്ചു കോമ്പ്ലിക്കേറ്റഡ് ആണ്, അവിടെ 20 ശതമാനത്തോളം അപകടസാധ്യതയും കൂടുതൽ ആണ്. ഒരു നൂലിൽ കൂടെ നടന്ന് അപ്പുറത്തെ കരയിൽ എത്തുന്ന പോലെ.അപ്പുറത്തെത്തിയാലും കടമ്പകൾ ഉണ്ട്.

 

സെക്സ് ആസ്വദിക്കാൻ ആകുമോ​

 ​സെക്സ് ആസ്വദിക്കാൻ ആകുമോ​

അങ്ങനെ മൂന്നാമത്തെ രീതിയിൽ ഉള്ള ഒരു സർജറി കോമ്പ്ലിക്കേറ്റഡ് ആയി ചെയ്ത ആളാണ് ഞാൻ. പലരും ചോദിക്കാറുണ്ട് സെക്സ് കഴിഞ്ഞാൽ എന്താണ് നിങ്ങളുടെ ഫീലിങ്ങ്സ്. നിങ്ങൾക്ക് സാധാരണ രീതിയിൽ സെക്സ് ആസ്വദിക്കാൻ ആകുമോ എന്നൊക്കെയാണ്. പിന്നെ എനിക്ക് അറിയില്ലല്ലോ ഒരു സാധാരണ പെണ്ണ് എങ്ങനെയാണ് സെക്സ് ആസ്വദിക്കുന്നത് എന്ന്. ഞാൻ ഒരു സൈക്യാട്രിസ്റ്റ് അല്ല, അവരുടെ ദാമ്പത്യജീവിതത്തിലെ ഇത്തരം കാര്യങ്ങൾ അറിയാൻ.

ഞാൻ സാറ്റിസ്‌ഫൈഡ് ആണ്

 ഞാൻ സാറ്റിസ്‌ഫൈഡ് ആണ്

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വളരെ സംതൃപത ആണ്. എന്റെ ജീവിതത്തിൽ ഞാൻ സാറ്റിസ്‌ ഫൈഡ് ആണ്. അത് എനിക്ക് മാത്രമാണ് അറിയുന്നത്. ഞാൻ സാറ്റിസ്‌ഫൈഡ് ആണെന് പറഞ്ഞിട്ട് മറ്റൊരാൾ പോയി ചെയ്തു കഴിഞ്ഞാൽ അവർക്ക് സാറ്റിസ്ഫാക്ഷൻ കിട്ടുമോ എന്ന് പറയാൻ ആകില്ല. ഇപ്പോൾ ഞാൻ എന്റെ നഖം നെയിൽ പോളിഷ് ഇട്ടു ഭംഗിയാക്കി വച്ചിരിക്കുന്നു അത് ഓരോരുത്തരുടെയും അവസ്ഥയാണ്‌ രഞ്ജു പറയുന്നു.

ആദ്യം വേണ്ടത് മനസ്സിന്റെ സമ്മതം

 ആദ്യം വേണ്ടത് മനസ്സിന്റെ സമ്മതം

ഈ സർജറിയെ സാംപീപിക്കുമ്പോൾ പ്രോപ്പർ ആയി ഒരു കൗൺസിലിംഗ് വേണം. ഹോർമോൺ ട്രീറ്റ്‌മെന്റ് സ്റ്റാർട്ട് ചെയ്തിരിക്കണം. നമ്മുടെ ബോഡി ഈ സർജറിക്ക് വേണ്ടി വില്ലിങ് ആണെന്ന് നമ്മളോട് തോന്നിപ്പിക്കുന്ന ഒരു അവസ്ഥയുണ്ട്. ആ സമയം നമ്മൾ ശരിയായ സ്ഥലം തെരഞ്ഞെടുക്കുക. അതാണ് വേണ്ടത്. അല്ലാതെ അവർ ഇവിടെ ചെയ്തു അവിടെ ചെയ്തു അങ്ങനെ പോയി ചെയ്തിട്ട് കാര്യമില്ല.

ജീവിതം നമ്മുടേതാണ് നമ്മൾ തീരുമാനിക്കണം

  ജീവിതം നമ്മുടേതാണ് നമ്മൾ തീരുമാനിക്കണം

ജീവിതം എന്റെ ആണ്. അതിൽ എന്തെടുക്കണം എന്തെടുക്കണ്ട എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുക എന്നുള്ളതാണ്. എല്ലാവരെയും സംബന്ധിച്ചിടത്തോളം നമ്മൾ ആരുടേയും വാക്കുകൾക്ക് അല്ല പ്രാധാന്യം കൊടുക്കേണ്ടത്. നമ്മൾ നമ്മുടെ തീരുമാനങ്ങൾക്ക് വേണം പ്രാധാന്യം കൊടുക്കാൻ രഞ്ജു പറയുന്നു.

പുറത്തുനിക്കുന ഒരാൾക്ക് ട്രാൻസ് വുമണിനെ സംബന്ധിച്ചിടത്തോളം ആളുകൾക്ക് ആകാംഷയാണ്. അതുവച്ചു ചൂഷണവും ഉണ്ടാകാം- രഞ്ജു പറഞ്ഞു

Share
error: Content is protected !!