ഡ്രൈവിങിലെ അശ്രദ്ധ, കാറുകള്‍ കൂട്ടിയിടിച്ചുണ്ടായത് വന്‍ അപകടം; ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

യുഎഇയിലെ റോഡിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. റോഡില്‍ ഡ്രൈവര്‍മാര്‍ കാണിക്കുന്ന അശ്രദ്ധ കാരണം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ ബോധവത്കരണം മുന്‍നിര്‍ത്തിയാണ് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്. വാഹനം ഓടിക്കുമ്പോള്‍ രണ്ട് കണ്ണുകളും റോഡില്‍ തന്നെ ആയിരിക്കണമെന്നും വിവിധ തടസങ്ങള്‍ കാരണം വലിയ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

റോഡിന്റെ വലതുവശത്തെ ലേനിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു കാര്‍ സാധാരണ വാഹനങ്ങള്‍ പോകുന്നതിലും വേഗത കുുറച്ചാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാല് പെട്ടെന്ന് നല്ല വേഗതയില്‍ പിന്നില്‍ നിന്നെത്തിയ മറ്റൊരു കാര്‍ ഈ വാഹനത്തിലേക്ക് ഇടിച്ചു കയറുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്.

പിന്നില്‍ നിന്നുവന്ന് ഇടിച്ച് കയറിയ കാറിന്റെ ഡ്രൈവര്‍ അവസാന നിമിഷം കാര്‍ വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാര്‍ റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറുന്നതും നിയന്ത്രണം വിട്ട് കറങ്ങുന്നതും കാണും.

കാറിനുണ്ടായ കാര്യമായ തകരാറുകള്‍ കാരണം പൊടി ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ മറ്റ് എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുക വഴി ശ്രദ്ധ തെറ്റുന്നതിനെതിരായ മുന്നറിയിപ്പാണിതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ വിളിക്കുകയോ ഫോട്ടോ എടുക്കുകയോ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയോ ചെയ്യരുതെന്നും. റോഡിലെ അശ്രദ്ധയ്ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ലഭിക്കുമെന്നും പൊലീസിന്റെ അറിയിപ്പില്‍ ഉണ്ട്.

 

വീഡിയോ കാണാം…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!