ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞ് വീണ് മരിച്ചു

ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി വനിത മക്കയിലെ മസ്ജിദുൽ ഹറമിൽ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലത്തെ നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സഹീദയാണ്  മരിച്ചത്. 64 വയസ്സായിരുന്നു. ബന്ധുക്കളോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകിട്ടാണ് ഇവർ മക്കയിലെത്തിയത്.

ഉംറ നിർവഹിച്ച ശേഷം ഇന്ന് വൈകുന്നേരം ഹറമിലെത്തിയപ്പോൾ മതാഫിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ബീരാനാണ് ഭർത്താവ്. പിതാവ്: അബ്ദുട്ടി, മതാവ്: ആയിഷ. മക്കയിലെ അൽ നൂർ മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!