മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തു നിന്നു ഫ്ലാറ്റിലേക്കു നടന്നു പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചതായാണ് വിവരം.

കഴിഞ്ഞ നാല് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഖത്തർ അൽ ഖോർ ആശുപത്രി മോർച്ചറിയിൽ. ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ – ലക്ഷ്മി. മകൻ – കൃതീഷ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!