വീണ്ടും മറ്റൊരു കൃത്രിമ ദ്വീപ് കൂടി; പാം ജബല്‍ അലിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചു
ദുബായ്: ആഢംബരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരത്തില്‍ മറ്റൊരു ടൂറിസ്റ്റ് വിസ്മയത്തിന് കൂടി കളമൊരുങ്ങി. പുതിയൊരു കൃത്രിമ ദ്വീപിന്റെ നിര്‍മാണം ആരംഭിക്കാനിരിക്കുകയാണ് ദുബായ് ഭരണകൂടം. പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന ഈ കൃത്രിമ ദ്വീപിന്റെ പുതിയ ഭാവി വികസന മാസ്റ്റര്‍പ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ദുബായിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കൃത്രിമ ദ്വീപ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
110 കിലോമീറ്റര്‍ പുതിയ ബീച്ച്
ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബായിലെ കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് പാം ജബല്‍ അലി കൂടി ഒരുങ്ങുന്നത്. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീലാണ് പാം ജബല്‍ അലി യാഥാര്‍ഥ്യമാക്കുക. 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാം ജബല്‍ അലി വിശാലമായ ഹരിത ഇടങ്ങളും അതുല്യമായ ജലാശയ അനുഭവങ്ങളും അവതരിപ്പിക്കും. പദ്ധതി ദുബായിലേക്ക് ഏകദേശം 110 കിലോമീറ്റര്‍ തീരപ്രദേശം കൂട്ടിച്ചേര്‍ക്കും. ഇത് ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് ബീച്ച് സൈഡ് ആഡംബര ജീവിതം പ്രദാനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ ഈ പദ്ധതി, എമിറേറ്റിന്റെ വിപുലീകരണത്തിന് അടിവരയിടുന്ന ജബല്‍ അലി മേഖലയില്‍ ഒരു പുതിയ വളര്‍ച്ചാ ഇടനാഴിക്ക് തുടക്കമിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എണ്‍പതിലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും
പാം ജബല്‍ അലിയില്‍ 80ലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടാകും. ടൂറിസം മേഖലയുടെ വളര്‍ച്ചയിലൂടെ 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി ദുബായ് നഗരത്തെ മാറ്റാനായി പുതിയ ആകര്‍ഷണങ്ങള്‍ കൂട്ടി ചേര്‍ക്കുകയാണെന്ന് ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ‘ഞങ്ങള്‍ക്ക് ഭാവിയെ കുറിച്ച് വലിയ അഭിലാഷങ്ങളുണ്ട്. വികസനത്തിനായുള്ള ഞങ്ങളുടെ മഹത്തായ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പാം ജബല്‍ അലി നമ്മുടെ നഗര അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ലോകത്തെ പ്രമുഖ മെട്രോപോളിസുകളില്‍ ഒന്നായി ദുബായിയെ കൂടുതല്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. ഈ വിസ്മയകരമായ പുതിയ പദ്ധതി, താമസക്കാരുടെ ജീവിത നിലവാരവും സന്തോഷവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഞങ്ങളുടെ തന്ത്രപരമായ വികസന പദ്ധതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍
പാം ജബല്‍ അലി പ്രതിനിധീകരിക്കുന്ന നഗരവിപുലീകരണം ദുബായുടെ സാമ്പത്തിക ചലനാത്മകതയുടെ തെളിവാണ്. കഴിവുകളുടെയും നിക്ഷേപങ്ങളുടെയും കേന്ദ്രമെന്ന നിലയില്‍ ദുബായുടെ അസാധാരണമായ കാഴ്ചപ്പാടും ഇത് സൂചിപ്പിക്കുന്നു. വിവിധ മേഖലകളിലെ വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ തുറക്കുന്നതിലൂടെ പദ്ധതി ദുബായുടെ സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി, ബീച്ച് ലക്ഷ്യസ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ജനസംഖ്യാ വികസനം സുഗമമാക്കുന്നതിനുമുള്ള എമിറേറ്റിന്റെ കാഴ്ചപ്പാടിനെ പാം ജബല്‍ അലി പിന്തുണയ്ക്കും. പാം ജബല്‍ അലിയില്‍ വിശാലമായ വാക്ക് വേകള്‍, സ്മാര്‍ട്ട് സിറ്റി സാങ്കേതികവിദ്യകള്‍, സുസ്ഥിരത ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും വൈവിധ്യമാര്‍ന്ന യാത്രാ ഓപ്ഷനുകള്‍ നല്‍കും. ഇത് പാം ജബല്‍ അലിയെ വാട്ടര്‍ഫ്രണ്ട് ലിവിംഗിനുള്ള ആഗോള മാനദണ്ഡമായി സ്ഥാപിക്കുകയും ദുബായുടെ ഭൂപ്രകൃതിയുടെ പരിവര്‍ത്തനത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്നും ശെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം..
دبي تنمو وتزدهر .. نعلن اليوم المخطط الجديد لنخلة جبل علي .. مساحتها ضعف نخلة جميرا .. شواطئها تصل ل110 كم .. مرابعها البحرية والخضراء ستوفر السكن بأعلى جودة حياة .. وزوارها وسياحها سيتمتعون بأكثر من 80 فندق ومنتجع توفر تجارب سياحية جميلة لهم ولأسرهم ..
أعلنا عن هدفنا بمضاعفة… pic.twitter.com/zf0GIjROOJ
— HH Sheikh Mohammed (@HHShkMohd) May 31, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273