ഇനി മരുന്നുകൾ വീടുകളിലേക്ക് ‘പറന്നെത്തും’; ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയം – വീഡിയോ

രോഗിയുടെ വീട്ടിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ പറത്തി ദുബായിലെ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. ഫഖീഹ് യൂണിവേഴ്‌സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള ദുബായ് സിലിക്കൺ ഒയാസിസിലെ സെഡ്രെ വില്ലസിലെ രോഗിയുടെ വീട്ടിലേയ്ക്ക് മരുന്നെത്തിച്ചാണ് വിജയം വരിച്ചത്.

വിജ്ഞാനത്തിനും നൂതന കണ്ടുപിടിത്തങ്ങൾക്കുമുള്ള പ്രത്യേക സാമ്പത്തിക സോണും ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി അംഗവുമായ ഡിഎസ്ഒയിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ പരീക്ഷണങ്ങളുടെ പരമ്പരയെ തുടർന്നാണ് ഇത് യാഥാർ‍ഥ്യമാക്കിയത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു, 2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആരംഭിച്ച ഡ്രോൺ ഗതാഗതം പ്രവർത്തനക്ഷമമാക്കാനുള്ള ദുബായ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ പരീക്ഷണം.

 

 

മരുന്നുകളുടെ ഡ്രോൺ ഡെലിവറി മധ്യപൂർവ ദേശത്ത് ആദ്യമായി അവതരിപ്പിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഫാത്തിഹ് മെഹ്മത് ഗുൽ പറഞ്ഞു. ഞങ്ങളുടെ സ്ഥാപനം നൂതന സേവനങ്ങൾ നൽകുന്നതിനുള്ള സാങ്കേതിക മുന്നേറ്റങ്ങൾ സ്ഥിരമായി പരീക്ഷിച്ചിരുന്നു.

ഈ സംരംഭം ആരോഗ്യ സംരക്ഷണ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിലും സമ്പൂർണ ഡിജിറ്റലൈസേഷൻ കൈവരിക്കുന്നതിലും ഗണ്യമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. കൂട്ടിയിടി ഒഴിവാക്കൽ സാങ്കേതികവിദ്യയും തത്സമയ നിരീക്ഷണവും ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്.  ഇത് മരുന്നുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പുനൽകുന്നു.

 

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!