ഖാംനഈയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍
തെഹ്‌റാന്‍: യു എസ്- ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖാംനഈയെ തിരരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന്‍ തള്ളിക്കളഞ്ഞു.മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് ഇറാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിഷേധിച്ചധിച്ചിരിക്കുന്നത്.
‘ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സ് (വിദഗ്ധ സമിതി) നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്നും, ഈ വാര്‍ത്തകള്‍ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെന്നും അറിയിച്ചു’- ഇറാന്റെ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മൊജ്തബ ഖാംനഈയെ രാജ്യത്തെ അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് തിരഞ്ഞെടുത്തതായി റിപോര്‍ട്ട്. ഇറാന്‍ ഇന്റര്‍നാഷണല്‍ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.എന്നാല്‍ ഇത് ഇപ്പോള്‍ ഇറാന്‍ ഔദ്യോഗിമായി തന്നെ നിഷേധിച്ചിരിക്കുകയാണ്.


