രാജസ്ഥാനിലെ കൊറ്റയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രണ്ടുപേര്‍ മരിച്ചു

കൊറ്റ: രാജസ്ഥാനിലെ കൊറ്റ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നുനില കെട്ടിടമാണ് ഇന്നലെ രാത്രി തകര്‍ന്നു വീണത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു.

തല്‍വാണ്ടി മേഖലയിലാണ് സംഭവം. കെട്ടിടത്തിനകത്ത് ഒരു റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നു. അപകട സമയത്ത് റെസ്റ്റോറന്റില്‍ ധാരാളം പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. പോലീസ്, ഫയര്‍ ഫോഴ്‌സ്, ദുരന്തര നിവാരണ യൂനിറ്റ് എന്നിവ ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി.

വന്‍ ദുരന്തമാണ് ഉണ്ടായതെന്ന് രാജസ്ഥാന്‍ കാബിനറ്റ് മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു. രണ്ട് മരണം സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. പരുക്കേറ്റ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയോ ആശുപത്രി വിടുകയോ ചെയ്തു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Share
error: Content is protected !!