ബാരാമതി വിമാന അപകടം: കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന മണിക്കൂറിൽ

മുംബൈ: ബാരാമതിയിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെ. യാത്ര ആരംഭിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ ചെറു വിമാനം പറത്താൻ നിയോഗിച്ചതെന്നാണ് വിവരം.

മുംബൈയിൽനിന്നും വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട് എത്താൻ വൈകിയതോടെയാണ് സുമിത് കപൂർ നിയോഗിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

Share
error: Content is protected !!