യുഎഇ പിന്മാറിയാൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സൗദി; ഗൾഫിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന് വാദം
റിയാദ്/ അബുദാബി: യുഎഇയുമായുള്ള ബന്ധം പ്രാദേശിക സ്ഥിരതയ്ക്ക് അതീവ നിർണായകമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
യെമനിൽ നിലവിലെ സാഹചര്യത്തെക്കുറിച്ച് സൗദിക്കും യുഎഇക്കും ഇടയിൽ വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. യെമനിൽ നിന്ന് യുഎഇ പൂർണമായും പിന്മാറുന്ന പക്ഷം യെമനിലെ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം സൗദി ഏറ്റെടുക്കുമെന്നും പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിക്കാനിടയുള്ള പശ്ചാത്തലത്തിൽ ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ സൗദിയും യുഎഇയും ഒത്തൊരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിലിന്റെ ശക്തിക്ക് സൗദി-യുഎഇ ബന്ധം വളരെ പ്രധാനമാണെന്നും പറഞ്ഞു
…


