ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമം അനുവദിക്കില്ല: എസ്‌കെഎസ്എസ്എഫ്
മലപ്പുറം: അപകടകരമായ ആശയങ്ങളുള്ള ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പട്ടിക്കാട് ജാമിഅ നൂരീയയിൽ ചേർന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
രൂപീകരണകാലംമുതൽ സമസ്തയും മറ്റ് മുസ്ലിം സംഘടനകളും ജമാഅത്ത് ഇസ്ലാമിയെ എതിർത്തിട്ടുണ്ട്. എതിര്‍പ്പ് ഇപ്പോഴും തുടരുന്നുണ്ട്. മുസ്ലിം പൊതുവേദികളിൽനിന്ന് മാറ്റിനിർത്തിയ ജമാഅത്തിന് സമുദായ മുഖ്യധാരയിൽ ഇടംനൽകുന്നവർ വിദ്വേഷ പ്രചാരകർക്ക് അവസരം നൽകുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച മതേതര പാർടികൾ അതിന്റെ തിക്തഫലം അനുഭവിച്ചതാണ്. വർഗീയതയ്ക്ക് ഒരുകാലത്തും ഇടംനൽകാത്ത കേരളത്തിൽ അത്തരം പരീക്ഷണങ്ങൾ ആര് നടത്തിയാലും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷനായി.
.,..


